മുനിസിപ്പൽ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവ് നൽകാൻ രാജാവിെൻറ ഉത്തരവ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ മുനിസിപ്പൽ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവ് നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ ഉത്തരവ്. ആദ്യ പടിയായി രാജാവിെൻറ രാജകീയ ഉത്തരവ് അനുസരിച്ച് നിയമം ലംഘിക്കുന്നവർക്ക് തെറ്റ് ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നോട്ടീസ് നൽകും. മുന്നറിയിപ്പ് അവഗണിക്കുകയോ അല്ലെങ്കിൽ ലംഘനം ആവർത്തിക്കുകയോ ചെയ്താൽ നിയമലംഘകന് പിഴ ചുമത്തും.
ഇളവിന് പരിഗണിക്കുന്ന നിയമലംഘനങ്ങൾ ഉത്തരവിൽ പറയുന്നുണ്ട്. ലംഘനം ഗുരുതരമായ ഒന്നായിരിക്കരുത്, ലംഘകൻ മുമ്പ് നടത്തിയ ലംഘനങ്ങളിൽ ഒന്നായിരിക്കരുത്, ലംഘനത്തിെൻറ ഫലമായുണ്ടാകുന്ന ആഘാതം മറ്റുള്ളവരെ ബാധിക്കരുത് തുടങ്ങിയവ ഇളവ് ലഭിക്കാൻ കാരണമാകും. നിയമലംഘനം ആവർത്തിക്കരുതെന്ന നിർദേശത്തോടെ നിയമലംഘകന് രേഖാമൂലം മുന്നറിയിപ്പ് നൽകാൻ മുനിസിപ്പാലിറ്റികൾക്കു നിർദേശം നൽകിയിട്ടുണ്ട്. വ്യാപാരികൾക്കും നിക്ഷേപകർക്കും ഗുണകരമാകും ഈ ഇളവ് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.