‘കിയോസ്’ ഇഫ്താർ മീറ്റും ഭാരവാഹി തെരഞ്ഞെടുപ്പും
text_fieldsറിയാദ്: കണ്ണൂർ സ്വദേശികളുടെ കൂട്ടായ്മയായ ‘കിയോസ്’ ഇഫ്താർ മീറ്റും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കാളികളായി. മോഡേൺ സ്കൂൾ പ്രിൻസിപ്പൽ പി.വി. അബ്ദുൽ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.കെ. സൂരജ് അധ്യക്ഷത വഹിച്ചു. പൂക്കോയ തങ്ങൾ പ്രവർത്തന റിപ്പോർട്ടും ടി.എം. സാക്കിർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സനൂപ് ചടങ്ങിൽ പ്രമേയ അവതരണം നടത്തി.
എൻ.കെ. സൂരജ്, പൂക്കോയ തങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അൻവർ വാര സ്വാഗതവും പൂക്കോയ തങ്ങൾ നന്ദിയും പറഞ്ഞു. അബ്ദുല്ല വല്ലാഞ്ചിറ, സുധീർ കുമ്മിൾ, സുരേഷ് കണ്ണപുരം, വി.ജെ. നസറുദ്ദീൻ, ജയൻ കൊടുങ്ങല്ലൂർ, നാദിർഷാ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് 2024-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ചടങ്ങിൽ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: എൻ.കെ. സൂരജ് (ചെയർ.), പൂക്കോയ തങ്ങൾ (ജന. കൺ.), ടി.എം. ശാക്കിർ കൂടാളി (ട്രഷ.), കെ.പി. അബ്ദുൽ മജീദ്, ഇസ്മാഈൽ കണ്ണൂർ, അബ്ദുൽ റസാഖ് മണക്കായി (വൈ. ചെയർ.), രാഹുൽ, മുക്താർ, അൻവർ വാരം (കൺവീ.), എൻജി. ഹുസൈൻ അലി, കെ. മൊയ്ദു, വി.കെ. മുഹമ്മദ്, യു.പി. മുസ്തഫ, പി.വി. അബ്ദുറഹ്മാൻ (രക്ഷാധികാരി സമിതി).
വിവിധ കൺവീനർമാർ: അനിൽ ചിറക്കൽ (ഓർഗ. സെക്ര.), ഷൈജു പച്ച (പ്രോഗ്രാം), കെ.എം. സനൂപ് (വെൽഫയർ), വരുൺ (സ്പോർട്സ്), ലിയാഖത്ത് (മീഡിയ), വിപിൻ (മെംബർഷിപ്). നിർവാഹക സമിതി അംഗങ്ങളായി എൻ.കെ. രാഗേഷ്, പ്രഭാകരൻ, ബഷീർ, വിഗേഷ് പാണയിൽ, ജോയ് കളത്തിൽ, നവാസ് കണ്ണൂർ, രാജീവൻ, ജിത്തു, ദിനിൽ, പുഷ്പദാസ് ധർമടം, ഹാഷിം പാപ്പിനിശേരി, പ്രശാന്ത്, ജിഷ്ണു, ലിയാഖത്ത് നീർവേലി, സൈഫു, മെഹബൂബ് ചെറിയ വളപ്പിൽ, നസീർ മുതുകുറ്റി എന്നിവരെ തെരഞ്ഞെടുത്തു. വി.കെ. മുഹമ്മദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റസാഖ്, ജിത്തു, ഹാഷിം, വിജേഷ്, മൂപ്പൻ കണ്ണൂർ, വിപിൻ, ഇസ്മാഈൽ, ശാക്കിർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.