വിദ്യാഭ്യാസ-കായിക രംഗത്തെ പ്രതിഭകളെ ‘കിയ റിയാദ്’ ആദരിച്ചു
text_fieldsറിയാദ്: കൊടുങ്ങല്ലൂര്‍ നിവാസികളുടെ കൂട്ടായ്മ ‘കിയ റിയാദ്’ വിദ്യാഭ്യാസമേഖലയിലും കായികമേഖലയിലും പ്രശംസനീയ വിജയം കരസ്ഥമാക്കിയ, അംഗങ്ങളുടെ മക്കളെ ആദരിച്ചു. സുവൈദിയില്‍ നടന്ന ചടങ്ങില്‍ 14ഓളം പ്രതിഭകൾക്കാണ് പ്രശംസാഫലകവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചത്.
ഹുലാ ഹൂപ്പ് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്(സില് ഇടംനേടിയ കൊടുങ്ങല്ലൂര്‍ സ്വദേശിയായ റുമൈസ ഫാത്തിമ റഫീഖ്, റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ എ.പി.ജെ. അബ്ദുല്‍ കലാം യൂനിവേഴ്സിറ്റിയില്‍നിന്ന് നാഷനല്‍ ലെവലില്‍ സെലക്ഷന് ലഭിച്ച അഹ്മദ് റസല്‍, കൂട്ടായ്മ അംഗമായ ലിജോ ജോണ്‍ സംവിധാനം ചെയ്തു പുറത്തിറക്കിയ ‘നൂറുല്‍ ഹുദ’ എന്ന സംഗീത ആല്‍ബത്തില്‍ അഭിനയിച്ച ഗായികയും കൂടിയായ ലിനു ലിജോ, എം.എസ്.സി ബോട്ടണിയില്‍ അഞ്ചാം റാങ്ക് നേടിയ എന്‍.എ. റിന്‍ഷ, ബി.എ ഹിസ്റ്ററി ആറാം റാങ്ക് നേടിയ ഷംലത്ത് ജാവേദ്, 13ാം റാങ്ക് നേടിയ ഷഹലത്ത് ജാവേദ്, ബിഫാം കരസ്ഥമാക്കിയ സഹാന മൊയ്തു, എം.ബി.ബി.എസ് നീറ്റില്‍ സീറ്റ് ലഭിച്ച സഹില്‍ അഹ്മദ്, എം.ബി.എ ബിരുദം നേടിയ ആഷിക് അബ്ദുല്‍ റഷീദ്, 2023-24ൽ പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് നേടിയ കെ.എം. ഫാത്തിമ നസ്രിന്, എന്‍.എസ്. സല്മാന്, ഹനിയ ആഷിക്, മുഹമ്മദ് ഇഷാന്, ലെമിയ ജലാല്‍, പി.ആര്. നിവേദ് രാജ്, പ്ലസ് ടുവില്‍ മികച്ച വിജയം നേടിയ മുഹമ്മദ് ഇര്ഫാന്, ഹയ ഷിയാസ്, എം.എ. ഫിറോസ് എന്നിവര്‍ക്കുള്ള ഫലകവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. സൗദിയില്‍ ഇല്ലാത്ത കുട്ടികള്‍ക്ക് വേണ്ടി അവരുടെ രക്ഷിതാക്കള്‍ ആദരവ് ഏറ്റുവാങ്ങി.
ജയന് കൊടുങ്ങല്ലൂര്‍, ശിഹാബ് കൊട്ടുകാട്, യഹിയ കൊടുങ്ങല്ലൂര്‍, റഹ്മാന് മുനമ്പത്ത്, റിയാസ്, കൃഷണകുമാര്‍, രാധാകൃഷണന് കലവൂര്‍, സൈഫ് റഹ്മാന്, മുസ്തഫ പുന്നിലത്ത്, ഷാനവാസ് പുന്നിലത്ത്, ആര്.കെ. ആഷിക്, അഫ്സല്, തല്‍ഹത്ത് റഹ്മാന് എന്നിവര്‍ പ്രതിഭകള്‍ക്കുള്ള പ്രശംസാഫലകവും സര്‍ട്ടിഫിക്കറ്റും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.