കെ.എം.സി.സി അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം
text_fieldsദമ്മാം: 10ാം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള വ്യത്യസ്ത സ്കൂളുകളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും കെ.എം.സി.സി കിഴക്കൻ പ്രവിശ്യാകമ്മിറ്റി കുടുംബാംഗങ്ങളിൽനിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും പ്രശംസാഫലകങ്ങൾ നൽകി ആദരിച്ചു. ഇറാം ഗ്രൂപ് സി.എം.ഡി ഡോ. സിദ്ദീഖ് അഹ്മദ്, ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ മുഅസ്സം അബ്ദുൽ കാദർ ദാദാൻ, ഇറാം ഗ്രൂപ് സി.ഇ.ഒ അബ്ദുൽ റസാഖ്, ദാറസ്സിഹ ഡയറകട്ർ മുഹമ്മദ് അഫ്നാസ്, സൗദി കെ.എം.സി.സി ജനറൽ സെക്രട്ടറി കാദർ ചെങ്കള, സെക്രട്ടറി മാലിക് മക്ബൂൽ, അബ്ദുൽ കാദർ, എം.എം. അബ്ദുൽ മജീദ് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.
റാഫിൾ മിൽവിൻ തട്ടിൽ, അരീബ് ഉസ്മാനി, അസീം മുഹമ്മദ് സലിം, സമീറ ശ്രീ മഹാലക്ഷ്മി റെഡ്ഡി, തേജസ്വിനി എസ്കിയപ്പൻ, അൽമാൻ ഖാൻ, സയ്ദ് യൂനുസ് അഹ്മദ്, മുഹമ്മദ് ആസിഫ് മാനമക്കാവിൽ, മൂസ ഷെഹസാദ്, കെ.പി. നഹ്യാൻ, ഇബ്രാഹിം ബേസിൽ, എൻ. ഫസ്ന, എൻ. മുഹമ്മദ് അൻഫാസ്, അദ്നാൻ ഹാഷിം, ഹയാ ഷാജഹാൻ, അർഫിൻ അഷ്റഫ്, അഫ്ന ഷെറിൻ ചോലക്കൽ, മുഹമ്മദ് സിനാൻ മുനാജ്, വി.പി. രാശ്വ നാസിയ, എൻ.പി. ഫാത്തിമ റഹാം, വി.എ. ഫാത്തിമ അൻസിയ, വി. ഫാത്തിമ അമന, നസ്രിയ നൗഷാദ്, നാസ്നിൻ നൗഷാദ്, സാധ്യ നിസാം, അബ്ദുൽ മുഹൈമിൻ പുതുക്കുടി ചോല, പി.പി. മുഫിൽഹ, സജെല, സജൽ സലീം തുടങ്ങിയ 30 വിദ്യാർഥികളാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്. അബ്ദുൽ കാദർ അധ്യക്ഷത വഹിച്ചു, ആക്ടിങ് ജനറൽ സെക്രട്ടറി ഒ.പി. ഹബീബ് സ്വാഗതവും കെ.എം.സി.സി ഈസ്റ്റേൺ പ്രൊവിൻസ് ഓർഗനൈസിങ് സെക്രട്ടറി റഹ്മാൻ കാരയാട് നന്ദിയും പറഞ്ഞു. അബ്ദുൽ കരീം വേങ്ങര, റഫീഖ് കാസർകോട്, മഹമൂദ് പൂക്കാട്, മുഷ്താഖ് പേങ്ങാട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.