കെ.എം.സി.സി അനാകിഷ് ഏരിയ ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരം സംഘടിപ്പിക്കുന്നു
text_fieldsജിദ്ദ: കെ.എം.സി.സി ജിദ്ദ അനാകിഷ് ഏരിയ ഖുർആൻ, ബാങ്ക് വിളി മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. കെ.എം.സി.സി സൗദി നാഷണൽ കമ്മറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ ഖുർആൻ പാരായണ മത്സരത്തിൻ്റെയും, എസ്.ഐ.സി സൗദി നാഷനൽ കമ്മറ്റി പ്രസിഡന്റ് ഉബൈദ് തങ്ങൾ മേലാറ്റൂർ ബാങ്ക് വിളി മത്സരത്തിന്റെയും ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി അനാകിഷ് ഏരിയ പ്രസിഡൻറ് ബഷീർ കീഴില്ലത്ത് അധ്യക്ഷത വഹിച്ചു.
വിശുദ്ധ ഖുര്‍ആന്റെ ഏറ്റവും വലിയ പ്രത്യേകതയും സവിശേഷതയും അതിന്റെ സാഹിത്യ ഭംഗിയും ശൈലിയും തന്നെയാണ്. ഒരിടത്തും അനുയോജ്യമല്ലാത്ത പദങ്ങളോ പ്രയോഗങ്ങളോ കാണാന്‍ സാധിക്കാത്ത വിധം എല്ലാ ഗുണങ്ങളും സമ്മേളിച്ച ഏക ഗ്രന്ഥമാണത്.
ലോകത്ത് ഇന്നുവരെ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ സര്‍വ വിഷയങ്ങളും ഖുര്‍ആനില്‍ സംക്ഷിപ്തമാണ്. പരിശുദ്ധ ഖുർആൻ പാരായണം പുണ്യം നിറഞ്ഞതാണെന്നും പഠിക്കാനും ഗവേഷണം നടത്താനും നാം മുന്നോട്ട് വരേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്.
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്ന ഖുർആൻ വാക്യങ്ങൾ മുഖവിലക്കെടുക്കണമെന്നും പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ ഉബൈദ് തങ്ങൾ മേലാറ്റൂർ അഭിപ്രായപ്പെട്ടു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡൻറ് സി.കെ അബ്ദുൽ റസാഖ് മാസ്റ്റർ, ട്രഷറർ വി.പി അബ്ദുറഹ്മാൻ വെള്ളിമാടുകുന്ന്, ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, ഭാരവാഹികളായ ഹസ്സൻ ബത്തേരി, നാസർ മച്ചിങ്ങൽ, ഷൗകത്ത് നാറക്കോടൻ, നൗഫൽ ഉള്ളാടൻ, മുംതാസ് ടീച്ചർ, നസീഹ ടീച്ചർ, അബ്ദുൽ ഫത്താഹ് താനൂർ, സാലിഹ് ഫറോക്ക് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി എ.സി മുജീബ് പാങ്ങ് സ്വാഗതവും റഹ്മത്തലി എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു. മുഹമ്മദ് ബിഷർ കുറ്റിക്കടവ് ഖിറാഅത്ത് നടത്തി. ബഷീർ കുറ്റിക്കടവ്, ശരീഫ് തെന്നല, ഫാരിസ് കോങ്ങാട്, ബഷീർ ആഞ്ഞിലങ്ങാടി, ശരീഫ് അമൽ, സമീർ ചെമ്മങ്കടവ്, അബ്ദുൽ നാസർ പുൽപ്പറ്റ, ഹാജറ ബഷീർ, സാബിറ മജീദ്, ഹസീന അഷ്റഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.