Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകുഞ്ഞിമുഹമ്മദിന്...

കുഞ്ഞിമുഹമ്മദിന് കെ.എം.സി.സി യാത്രയയപ്പ് നൽകി

text_fields
bookmark_border
കുഞ്ഞിമുഹമ്മദിന് കെ.എം.സി.സി യാത്രയയപ്പ് നൽകി
cancel
camera_alt

കുഞ്ഞിമുഹമ്മദ് തൃപ്പനച്ചിക്ക് ജീസാൻ സബ്​യ കെ.എം.സി.സി പ്രവർത്തകർ യാത്രയയപ്പ് നൽകിയപ്പോൾ

ജീസാൻ: മൂന്നു പതിറ്റാണ്ട് കാലം ജീസാൻ സബ്​യയിൽ പ്രവാസം നയിച്ച സബ്​യ കെ.എം.സി.സി പ്രസിഡൻറ്​ കുഞ്ഞിമുഹമ്മദ് തൃപ്പനച്ചിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.

സബ്​യയിലെ സാമൂഹിക, സാംസ്​കാരിക രംഗത്ത് ത​േൻറതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്ന അദ്ദേഹമെന്ന്​ ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. പ്രയാസമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് എന്നും താങ്ങും തണലുമായിരുന്നു.

ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. ഷമീർ അമ്പലപ്പാറ അധ്യക്ഷത വഹിച്ചു. ബിൻ നാസർ ആശുപത്രിയിലെ കോവിഡ് വിഭാഗം നഴ്‌സിങ്​ സൂപ്പർവൈസർ ജിപ്സി ജോർജിനെ ചടങ്ങിൽ ആദരിച്ചു. ബഷീർ ആക്കോട്, ജലീൽ, മൻസൂർ മാസ്​റ്റർ, സാദിഖ് മാസ്​റ്റർ, ഗഫൂർ വാവൂർ, നാസർ ഇരുമ്പുഴി, ബഷീർ ആക്കോട്, സാലിം, ഷംസുദ്ദീൻ മണ്ണാർക്കാട്, ബഷീർ ഫറോക്ക്, റസാഖ്​ എന്നിവർ സംസാരിച്ചു.കബീർ പൂക്കോട്ടൂർ സ്വാഗതവും ആരിഫ് ഒതുക്കുങ്ങൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCfarewellKunjimuhammed
Next Story