കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി റമദാൻ കിറ്റ് വിതരണം തുടങ്ങി
text_fieldsജിദ്ദ: കോവിഡ് പ്രതിസന്ധിയും നിയമ-സാങ്കേതിക പ്രശ്നങ്ങളും കാരണം ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ ജോലിയും ശമ്പളവുമില്ലാതെ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി റമദാൻ ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങി. വിവിധ ഏരിയ കമ്മിറ്റികൾ മുഖേന നടത്തുന്ന വിതരണത്തിെൻറ ഉദ്ഘാടനം ബഗ്ദാദിയ്യ ഈസ്റ്റ് ഏരിയ പ്രസിഡൻറ് നാണി ഇസ്ഹാഖിെൻറയും ഹംദാനിയ്യ ഏരിയ ട്രഷറർ അർശിദിെൻറയും നേതൃത്വത്തിലുള്ള ഭാരവാഹികൾക്ക് കൈമാറി ജിദ്ദ കെ.എം.സി.സി സെക്രട്ടറി അബൂബക്കർ അരിമ്പ്ര നിർവഹിച്ചു.
കഴിഞ്ഞ വർഷം റമദാനിൽ പൂർണ ലോക്ഡൗണിൽ പുറത്തിറങ്ങാൻ കഴിയാതെ ഭക്ഷണത്തിന് ആളുകൾ പ്രയാസപ്പെട്ട സമയത്ത് അധികൃതരിൽനിന്ന് വിതരണത്തിന് അനുമതിപത്രം നേടി വളൻറിയർമാരുടെ നേതൃത്വത്തിൽ ജിദ്ദയുടെ മുഴുവൻ ഭാഗങ്ങളിലും കെ.എം.സി.സി ഭക്ഷ്യ കിറ്റും മരുന്നും വിതരണം ചെയ്തിരുന്നു.25000ത്തോളം ഭക്ഷ്യ കിറ്റുകളും ആയിരത്തിലധികം മരുന്ന് കിറ്റുകളും അന്ന് വിതരണം ചെയ്തു.
പ്രതിസന്ധി തീർന്ന ശേഷവും കെ.എം.സി.സി ഓഫിസിൽനിന്ന് ഭക്ഷ്യ കിറ്റും മരുന്നുകളും പ്രയാസപ്പെടുന്നവർക്ക് എത്തിച്ചുനൽകിയിരുന്നു.ഈ വർഷം ഏരിയ കമ്മിറ്റികളുടെ ആവശ്യമനുസരിച്ച് ആദ്യഘട്ടം 1000ത്തോളം കിറ്റുകൾക്ക് വേണ്ട വിഭവസമാഹരണവും വിവിധ ഏരിയ കമ്മിറ്റികൾ മുഖേന കിറ്റ് വിതരണത്തിന് ക്രമീകരണങ്ങളും നടത്തി.
ബസുമതി അരി, ഓയിൽ, പഞ്ചസാര, ചായപ്പൊടി, മൈദ, ഗ്രീൻ പീസ്, മസാലപ്പൊടികൾ, ഈന്തപ്പഴം, ഉപ്പ് തുടങ്ങിയവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ അർഹരായവർക്കാണ് കിറ്റ് നൽകുന്നത്.മുഖ്യമായും മലബാർ ഗ്രൂപ്പിെൻറയും ഇതര ബിസിനസ് സ്ഥാപനങ്ങളുടെയും സുമനസുകളുടെയും സഹകരണത്തോടെയാണ് ജിദ്ദ കെ.എം.സി.സി ഈ ഉദ്യമത്തിന് തുടക്കമിട്ടത്.
ചടങ്ങിൽ കെ.എം.സി.സി ഭാരവാഹികളായ സി.കെ.എ റസാഖ് മാസ്റ്റർ, നിസാം മമ്പാട്, ഉബൈദുല്ല തങ്ങൾ, അലവിക്കുട്ടി ഒളവട്ടൂർ, ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, ശിഹാബ് താമരക്കുളം, മജീദ് പുകയൂർ, മുസ്തഫ ഹുദവി, നജ്മുദ്ദീൻ ഹുദവി, എ.കെ. ബാവ, ഹുസൈൻ കരിങ്ക, ബഗ്ദാദിയ്യ ഈസ്റ്റ്-ഹംദാനിയ്യ ഏരിയ ഭാരവാഹികളായ അബു കട്ടുപ്പാറ, ഖാലിദ് പാളയാട്ട്, ശബീറലി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.