കെ.എം.സി.സി സി.എച്ച് സെൻറർ ഏകീകൃത ഫണ്ട് സമാഹരണത്തിന് തുടക്കം
text_fieldsറിയാദ്: കേരളത്തിലുടനീളം പ്രവർത്തിക്കുന്ന സി.എച്ച് സെൻററുകളെ സഹായിക്കുന്നതിന് വേണ്ടി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്ന ഏകീകൃത ഫണ്ട് സമാഹരണത്തിന് തുടക്കമായി. ബത്ഹ കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടിയിൽ സുരക്ഷപദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫാറൂഖ് അധ്യക്ഷത വഹിച്ചു.
റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര മങ്കട നിയോജകമണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി റിയാസ് തിരൂർക്കാട്, ട്രഷറർ ഹാരിസ് കുറുവ എന്നിവർക്ക് കൂപ്പൺ കൈമാറിയാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്.
സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി. മുസ്തഫ, ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, ജലീൽ തിരൂർ, മാമുക്കോയ തറമ്മൽ, കബീർ വൈലത്തൂർ, പി.സി. മജീദ്, മൊയ്തീൻ കുട്ടി പൊന്മള, ജില്ലാ കെ.എം.സി.സി ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സഫീർ തിരൂർ, ഷാഫി സെഞ്ച്വറി, ഹനീഫ മൂർക്കനാട്, ജാഫർ പെരുമണ്ണ, അൻവർ വാരം, ഷാഫി ചിറ്റത്തുപാറ, കെ.ടി. അബൂബക്കർ, മുനീർ മക്കാനി, അർഷദ് തങ്ങൾ ചെട്ടിപ്പടി, നൗഫൽ താനൂർ, ഇസ്മാഈൽ തലക്കടത്തൂർ, കുഞ്ഞോയി കോടമ്പുഴ, കാദർ കാരന്തൂർ, ടി.എ.ബി. അഷ്റഫ് എന്നിവർ പങ്കെടുത്തു. മൻസൂർ കണ്ടങ്കാരി ഖിറാഅത്ത് നിർവഹിച്ചു. സെക്രട്ടറി ഷംസു പെരുമ്പട്ട സ്വാഗതവും ഷമീർ പറമ്പത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.