കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃക -ടി.വി. ഇബ്രാഹിം എം.എൽ.എ
text_fieldsറിയാദ്: കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ പറഞ്ഞു. റിയാദിൽ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കഴിഞ്ഞ ഒന്നര വർഷമായി നടത്തുന്ന ‘തൻഷീത്’ സീസൺ വണിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബത്ഹ ലൂഹ ഹാളിൽ എം.എൽ.എയോടൊപ്പം നടത്തിയ ഒന്നാം സെഷനായ ടേബ്ൾ ടോക്കിൽ കൊണ്ടോട്ടി മണ്ഡലത്തിലെ വികസന കാര്യങ്ങളും സംഘടന കാര്യങ്ങളും മറ്റു പൊതു വിഷയങ്ങളും ചർച്ച ചെയ്തു. ടേബ്ൾ ടോക്കിന് മണ്ഡലം ചെയർമാൻ ബഷീർ സിയാംകണ്ടം മോഡറേറ്ററായി. ബഷീർ വിരിപ്പാടം നന്ദി പറഞ്ഞു.
ഉച്ചക്ക് ഒന്നിന് മലസ് ഓഡിറ്റോറിയത്തിൽ നടന്ന രണ്ടാം സെഷനായ വനിത സംഗമം മലപ്പുറം ജില്ല ട്രഷറർ മുനീർ വാഴക്കാട് ഉദ്ഘാടനം ചെയ്തു. ടി.വി. ഇബ്രാഹിം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. റസാഖ് ഓമാനൂർ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി മണ്ഡലത്തിലെ പ്രഥമ വനിത വിങ് കെ.എം.സി.സി ടി.വി. ഇബ്രാഹിം എം.എൽ.എ പ്രഖ്യാപിച്ചു. നാഷനൽ കമ്മിറ്റി മെംബർ കെ. കോയാമു ഹാജി സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് നിസാം പരതക്കാട് സ്വാഗതവും വനിത വിങ് വൈസ് പ്രസിഡന്റ് ഹുദാ നിബാൽ നന്ദിയും പറഞ്ഞു.
വൈകീട്ട് ഏഴിന് ബത്ഹ നൂർ ഓഡിറ്റോറിയത്തിൽ നടന്ന തൻഷീത് സീസൺ വൺ സമാപന സമ്മേളനം നാഷനൽ കമ്മിറ്റി മെംബർ കോയാമു ഹാജി ഉദ്ഘാടനം ചെയ്തു. ടി.വി. ഇബ്രാഹിം എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ ഡോക്യുമെന്ററി എം.എൽ.എ പ്രകാശനം ചെയ്തു. വിവിധ മേഖലകളിലുള്ള സേവനങ്ങൾക്ക് കോയാമു ഹാജി, ഹനീഫ് മുതുവല്ലൂർ എന്നിവരെ എം.എൽ.എ ആദരിച്ചു.
മണ്ഡലം പ്രസിഡന്റ് റസാഖ് ഓമാനൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തൻഷീത് സീസൺ രണ്ട് ലോഗോ ലോഞ്ചിങ് എം.എൽ.എ നിർവഹിച്ചു. ഭാരവാഹികളായ ഉസ്മാൻ അലി പാലത്തിങ്ങൽ, മുഹമ്മദ് വേങ്ങര, ശുഹൈബ് പനങ്ങാങ്ങര, അസീസ് വെങ്കിട്ട, ഷൗക്കത്ത് കടമ്പോട്ട്, സഫീർ തിരൂർ, മുനീർ വാഴക്കാട്, സമദ് കൊടിഞ്ഞി, ജലീൽ ഒഴുകൂർ, ബദറു പേങ്ങാട്, ബഷീർ സിയാംകണ്ടം തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി ഷറഫു പുളിക്കൽ സ്വാഗതവും ട്രഷറർ ഫിറോസ് പള്ളിപ്പടി നന്ദിയും പറഞ്ഞു. സൈദു പെരിങ്ങാവ്, വഹാബ് പുളിക്കൽ, സാജിദുൽ അൻസാർ പുളിക്കൽ, റാഫി പൊന്നാട്, അൻവർ ജമാൽ ഓമാനൂർ, സിദ്ധീഖ് പരതക്കാട്, ഹൈദർ ദാരിമി ചീക്കോട്, ഷബീർ വാഴക്കാട്, സലിം സിയാം കണ്ടം, റിയാസ് ബാബു കോട്ടപ്പുറം, ഫസൽ കുമ്മാളി, ശുകൂർ കൊണ്ടോട്ടി, പി.വി. റിയാസ്, ഫായിസ് വാഴക്കാട്, ലത്തീഫ് കുറിയോടം, അഷ്കർ വാഴയൂർ, ആരിഫ് വാഴയൂർ, ഇസ്മാഈൽ വാഴയൂർ, ഹുസൈൻ പുളിക്കൽ, മൂസ ഫൗലത് വാഴയൂർ, എ.കെ. ലത്തീഫ്, വാഹിദ് കൊണ്ടോട്ടി, മുഖല്ലിസ് മുതുവല്ലൂർ, ഹംസ കൊണ്ടോട്ടി, ആഷിഖ് കൊണ്ടോട്ടി, അൻഷിദ് റഹ്മാൻ കുറിയോടം, സിനാൻ സിയാംകണ്ടം, കെ.പി. മുഹമ്മദ് കൂട്ടി, മുഹമ്മദ് ഇർഫാൻ വാഴക്കാട്, റിയാസ് സിയാംകണ്ടം തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.