കെ.എം.സി.സി ദഹ്റാൻ അൽ ജനൂബ് ഏരിയകമ്മിറ്റി യാത്രയയപ്പ്
text_fieldsസൽമാൻ കൊണ്ടോട്ടിക്ക് കെ.എം.സി.സി ദഹ്റാൻ അൽ
ജനൂബ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടി
യിൽ അഷ്റഫ് കുറ്റിക്കടവ് ഉപഹാരം കൈമാറുന്നു
നജ്റാൻ: കെ.എം.സി.സി ദഹ്റാൻ അൽ ജനൂബ് ഏരിയകമ്മിറ്റി യാത്രയയപ്പും എക്സിക്യൂട്ടിവ് യോഗവും സംഘടിപ്പിച്ചു. പരിപാടി ഷാഫി മൈത്ര ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അഷ്റഫ് കുറ്റിക്കടവ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൽമാൻ കൊണ്ടോട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫിനാൻസ് സെക്രട്ടറി മസൂദ് കക്കോടൻ സാമ്പത്തിക കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് ജോലി ആവശ്യാർഥം ജിദ്ദയിലേക്ക് മാറിപ്പോകുന്ന സെക്രട്ടറി സൽമാൻ കൊണ്ടോട്ടിക്ക് ചടങ്ങിൽ യാത്രയയപ്പ് നല്കി.
ബലിപെരുന്നാൾ സുദിനത്തിൽ സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ പെരുന്നാൾ പൊലിവ് സീസണ് മൂന്ന് വൻവിജയമാക്കാൻ പ്രയത്നിച്ച അണിയറ പ്രവര്‍ത്തകരെയും വളൻറിയർമാരെയും ദഹ്റാൻ അൽ ജനൂബ് കെ.എം.സി.സി കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.
സ്ഥാനം ഒഴിഞ്ഞ സൽമാന് പകരം ഫൈസൽ വാഴക്കാടിനെ ജനറല്‍ സെക്രട്ടറിയായും അഷ്റഫ് താഴേക്കോട്, മുഹമ്മദ് സഹീൻ വാഴയൂർ എന്നിവരെ പുതുതായി എക്സിക്യൂട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു. ഡിസംബറില്‍ അംഗത്വ കാമ്പയിന് ശേഷം ജനുവരിയില്‍ സഹായ പദ്ധതി പുതുതായി തുടങ്ങാനും യോഗം തീരുമാനിച്ചു.
ഫൈസൽ വാഴക്കാട് സ്വാഗതവും വർക്കിങ് പ്രസിഡൻറ് കരീം പി.വി നൂറാംതോട് നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ ഷാനവാസ്, ഷാഹിദ്, ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.