Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി 'ഫൈ​ബ​ർ...

കെ.​എം.​സി.​സി 'ഫൈ​ബ​ർ ജി​ദ്ദ'​ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം

text_fields
bookmark_border
കെ.​എം.​സി.​സി ഫൈ​ബ​ർ ജി​ദ്ദ​ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ ബാ​ഗ്ദാ​ദി​യ്യ ഈ​സ്റ്റ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ബി​സി​ന​സ് സം​രം​ഭ​മാ​യ ‘ഫൈ​ബ​ർ ജി​ദ്ദ’​ജ​ന​റ​ൽ ബോ​ഡി യോ​ഗം അ​ഹ്‌​മ​ദ് പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ ബാ​ഗ്ദാ​ദി​യ്യ ഈ​സ്റ്റ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ബി​സി​ന​സ് സം​രം​ഭ​മാ​യ 'ഫൈ​ബ​ർ ജി​ദ്ദ'​വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ അ​ഹ്‌​മ​ദ്‌ പാ​ള​യാ​ട്ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​കാ​രു​ണ്യ, സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തോ​ടൊ​പ്പം കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ പു​തി​യ വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ബി​സി​ന​സ് സം​രം​ഭ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന'​ഫൈ​ബ​ർ ജി​ദ്ദ'​പ്ര​വ​ർ​ത്ത​ക​രെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ചെ​യ​ർ​മാ​ൻ അ​ബു ക​ട്ടു​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം നാ​സ​ർ വെ​ളി​യ​ങ്കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​വാ​സി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും മാ​ന്യ​മാ​യ ജീ​വി​തം എ​ന്ന​താ​ണ് ഫൈ​ബ​ർ ജി​ദ്ദ ന​ൽ​കു​ന്ന സ​ന്ദേ​ശ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൗ​ദി​യി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് താ​ൽ​ക്കാ​ലി​ക പ്ര​തി​സ​ന്ധി​യാ​ണെ​ന്നും ഭാ​വി​യി​ൽ ജി​ദ്ദ​യി​ൽ ഉ​ൾ​പ്പെ​ടെ വ​ൻ​കി​ട വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. പ്ര​തി​സ​ന്ധി​യി​ൽ പി​ടി​ച്ചു​നി​ന്ന​വ​ർ​ക്കാ​ണ് എ​ന്നും വി​ജ​യം ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ് കൂ​ള​ത്ത് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഈ​യി​ടെ നാ​ട്ടി​ൽ നി​ര്യാ​ത​നാ​യ ഫൈ​ബ​ർ ജി​ദ്ദ അം​ഗം ഹൈ​ദ്രോ​സ് കോ​യ ജി​ഫ്രി ത​ങ്ങ​ളു​ടെ അ​നു​സ്‌​മ​ര​ണ​വും യോ​ഗ​ത്തി​ൽ ന​ട​ന്നു. ല​ത്തീ​ഫ് മു​സ്‌​ലി​യാ​ര​ങ്ങാ​ടി, അ​ഷ്‌​റ​ഫ്‌ തി​ല്ല​ങ്കേ​രി, ഖാ​ലി​ദ് പാ​ള​യാ​ട്ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഷ​ബീ​ർ കോ​ഴി​ക്കോ​ട് സ്വാ​ഗ​ത​വും ആ​ഷി​ർ കു​റു​വ ന​ന്ദി​യും പ​റ​ഞ്ഞു. മു​ഹ​മ്മ​ദ്‌ ക​ല്ലി​ങ്ങ​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCGulf NewsSaudi Arabia
News Summary - KMCC fiber jeddah meet
Next Story