‘ഇഹ്തിഫാൽ 2023’; കെ.എം.സി.സി പതാക ദിനവും പ്രമേയ വിശദീകരണ സമ്മേളനവും
text_fields‘ഇഹ്തിഫാൽ 2023’ വാർഷിക കാമ്പയിൻ പതാകദിനം പ്രവിശ്യതല ഉദ്ഘാടനം ഉമ്മു സാഹിക്ക് ഏരിയയിൽ മുഹമ്മദ് കുട്ടി കോഡൂർ നിർവഹിക്കുന്നു
ദമ്മാം: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യ കമ്മിറ്റി പ്രഖ്യാപിച്ച ‘ഇഹ്തിഫാൽ 2023’ വാർഷിക കാമ്പയിന്റെ ഭാഗമായി പതാക ദിനാചരണവും ‘ശാക്തീകരണത്തിന്റെ ഏഴരപ്പതിറ്റാണ്ട്’ പ്രമേയ വിശദീകരണ സമ്മേളനവും സംഘടിപ്പിച്ചു. പ്രവിശ്യതല ഉദ്ഘാടനം ഖത്വീഫ് സെൻട്രൽ കമ്മിറ്റിക്കുകീഴിലെ ഉമ്മു സാഹിക്ക് ഏരിയയിൽ നടന്നു. അബൂ അലി ഇസ്തിറാഹിൽ പ്രവിശ്യ കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ പതാക ഉയർത്തി.
സൗദി കെ.എം.സി.സി ദേശീയ ജനറൽ സെക്രട്ടറി ഖാദർ ചെങ്കള സല്യൂട്ട് സ്വീകരിച്ചു. ദേശീയ സെക്രട്ടേറിയറ്റംഗം ആലിക്കുട്ടി ഒളവട്ടൂർ, പ്രവിശ്യ ഭാരവാഹികളായ സുലൈമാൻ കൂലേരി, അമീർ അലി കൊയിലാണ്ടി, എ.കെ.എം. നൗഷാദ് തിരുവനന്തപുരം, സിറാജ് ആലുവ, എ.ആർ. സലാം ആലപ്പുഴ, ഒ.പി. ഹബീബ് ബാലുശ്ശേരി, മുഹമ്മദ് കരിങ്കപ്പാറ, സുലൈമാൻ വാഴക്കാട്, ടി.ടി. കരീം വേങ്ങര, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഉസ്മാൻ ഒട്ടുമ്മൽ, ഹമീദ് വടകര, സി.പി. ഷരീഫ് ചോലമുക്ക്, മുജീബ് കൊളത്തൂർ, മുഷ്താഖ് പേങ്ങാട്, ഷംസുദ്ദീൻ പള്ളിയാളി, ജില്ല കെ.എം.സി.സി ഭാരവാഹികളായ അബ്ദുൽ അസീസ് എരുവാട്ടി, അമീൻ കളിയിക്കാവിള, ജൗഹർ കുനിയിൽ എന്നിവർ സംസാരിച്ചു.
സിദ്ദീഖ് പാണ്ടികശാല സ്വാഗതവും റഹ്മാൻ കാരയാട് നന്ദിയും പറഞ്ഞു. ഉമ്മു സാഹിക്ക് ഏരിയ കെ.എം.സി.സി ഭാരവാഹികളായ നസീർ ചെമ്പൻ, അബ്ദുറഹീം മീഞ്ചന്ത, നാസർ ചേലേമ്പ്ര, ഇർഷാദ് കള്ളിക്കൂടം, നൗഷാദ് തിരൂർ, അബ്ദുൽ ഖാദർ കാഞ്ഞിക്കോട്, സലാം കണ്ണൂർ, അനീഷ് ചീനാടം, മുനീർ ചേലൂപ്പാടം, മഹ്റൂഫ് ഇടിമൂഴിക്കല്‍, മൊയ്തീൻ കുട്ടി പടിഞ്ഞാറ്റിന്‍പൈ, സലാം വെള്ളചാലിൽ, മുഹമ്മദ് കുട്ടി പുല്ലിപ്പറമ്പ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.