കെ.എം.സി.സി സ്നേഹസംഗമവും ഇശൽവിരുന്നും
text_fieldsദമ്മാം: മലപ്പുറത്തിന്റെ വൈവിധ്യങ്ങള്‍ ആഘോഷമാക്കാന്‍ ‘മ - ലൗ, ലെഗസി, ലിറ്ററേച്ചര്‍’ എന്ന പേരില്‍ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കള്‍ചര്‍ ആൻഡ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാർഥം ദമ്മാം കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ‘മ - മീറ്റ് ആൻഡ് കണക്ട്’ എന്ന പേരിൽ സ്നേഹ സംഗമവും ഇശല്‍ വിരുന്നും സംഘടിപ്പിച്ചു. ജനുവരി 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ മലപ്പുറത്ത് അരങ്ങേറുന്ന ഫെസ്റ്റിവലിന്റെ ടൈറ്റിൽ സ്പോൺസർ ജില്ല കെ.എം.സി.സിയാണ്.
ചടങ്ങിന്റെ ഉദ്ഘാടനം കിഴക്കൻ പ്രാവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി സിദ്ധിഖ് പാണ്ടികശാല നിർവഹിച്ചു. ജില്ലാ പ്രസിഡൻറ് കെ.പി. ഹുസൈൻ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ജില്ല പ്രസിഡൻറ് ശരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ്, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ മുഖ്യാതിഥികളായി. ജില്ല ജനറൽ സെക്രട്ടറി ജൗഹർ കുനിയിൽ സ്വാഗതം പറഞ്ഞു. സൗദി കെ.എം.സി.സി സെക്രട്ടറി ആലികുട്ടി ഒളവട്ടൂർ, സംസ്കാരിക സമിതി ചെയർമാൻ മാലിക് മാക്ബൂൽ, ജില്ല വനിതകമ്മിറ്റി സെക്രട്ടറി സാജിദ നഹ, ജില്ലകമ്മിറ്റി പ്രതിനിധി ഗഫൂർ എന്നിവർ സംസാരിച്ചു.
ഗായകൻ അബ്ദുൽ ഹയ്യ് ഇശൽ വിരുന്നിന് നേതൃത്വം നൽകി. ബഷീർ ആലുങ്ങൽ, ഖാദർ മാസ്റ്റർ, ഷബീർ തേഞ്ഞിപ്പലം, സാജിത നഹ, സുലൈഖ ഹുസൈൻ, സുഹ്റ റഷീദ്, കബീർ കൊണ്ടോട്ടി, മുജീബ് കൊളത്തൂർ, ഇക്ബാൽ ആനമങ്ങാട്, മുഹമ്മദ് കരിങ്കപ്പാറ, റിയാസ് മമ്പാട്, അബ്ദു സമദ് വേങ്ങര, ബഷീർ വെട്ടുപ്പാറ, ഉമർ ഓമശ്ശേരി, സുൽഫി അൽ അഹ്സ, അഷ്റഫ് ക്ലാരി, നസീർ ബാബു, ഷമീം കുനിയിൽ, ഫൈസൽ മണിമൂളി, ഉസ്മാൻ പൂണ്ടോളി, ഇസ്ഹാഖ് കോഡൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.