കെ.എം.സി.സി തലമുറ സംഗമം 'ഓർമപ്പെയ്ത്ത്' മാനന്തവാടിയിൽ
text_fieldsറിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ 1985ൽ മുസ്ലിം ലീഗിെൻറ പോഷക സംഘടനയായി കെ.എം.സി.സി സ്ഥാപിച്ചത് മുതൽ ഇന്നു വരെയുള്ള പ്രവർത്തകരുടെ തലമുറ സംഗമം 'ഓർമപ്പെയ്ത്ത് 2021' എന്നപേരിൽ നവംബർ 20, 21 തീയതികളിൽ മാനന്തവാടിയിൽ നടക്കും. ഇത്തരത്തിലുള്ള സംഗമം കേരളത്തിൽ ആദ്യത്തേതാണെന്ന് സംഘാടകസമിതി അറിയിച്ചു. സംഗമത്തിൽ തെക്കൻ ജില്ലകളിൽ നിന്നുൾപ്പെടെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് 200 കുടുംബങ്ങൾ പങ്കെടുക്കും. തലമുറ സംഗമത്തിൽ പങ്കെടുക്കുന്നതിന് റിയാദിൽനിന്നും കെ.എം.സി.സി കുടുംബങ്ങൾ എത്തുന്നുണ്ട്. പ്രവാസം അവസാനിപ്പിച്ച ശേഷം തമ്മിൽ കാണാൻ കഴിഞ്ഞിട്ടില്ലാത്ത കഴിഞ്ഞ തലമുറയിലെയും ഇപ്പോഴത്തെ തലമുറയിലെയും റിയാദ് കെ.എം.സി.സി പ്രവർത്തകർക്ക് ദ്വിദിന സംഗമം നവ്യാനുഭവമാക്കുന്നതിനു വേണ്ടി സി.കെ. മായിൻ വയനാട്, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, പി.കെ.സി. റഊഫ് പടന്ന, താനിക്കൽ മുഹമ്മദ് കൊടുവള്ളി, അബ്ദുസ്സമദ് കൊടിഞ്ഞി എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിവരുന്നു. ഗൃഹാതുരത്വമുണർത്തുന്ന സംഗമത്തിെൻറ രണ്ടാംദിവസം വയനാട്ടിലെ വിനോദ സഞ്ചാരത്തിനു നീക്കിവെച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.