പി.എ മഹ്ബൂബിന് കെ.എം.സി.സി സ്വീകരണം നൽകി
text_fieldsജിദ്ദ: ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ പി.എ. മഹ്ബൂബിന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട് യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ വെള്ളിമാടുകുന്ന് അധ്യക്ഷത വഹിച്ചു.
എഴുത്തുകാർക്കും സാഹിത്യ സാംസ്കാരിക പ്രവർത്തകർക്കും പ്രോത്സാഹനം നൽകുന്നതിനായി കെ.എം.സി.സി ജിദ്ദ കമ്മിറ്റി രൂപവത്കരിച്ച സംസ്കൃതിയുടെ പ്രവർത്തനങ്ങൾ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി വിശദീകരിച്ചു.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുത്ത ശേഷം ഉംറ തീർഥാടനത്തിനെത്തിയതായിരുന്നു പി.എ. മഹ്ബൂബ്. അദ്ദേഹത്തിന്റെ 'സി.എച്ച് ജീവിതവും വീക്ഷണവും' എന്ന ഗ്രന്ഥം കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ സഹകരണത്തോടെ കാലിക്കറ്റ് യൂനിവേഴ്സിറ്റി സി.എച്ച് ചെയറിലെ ഗ്രെയ്സ് ബുക്സാണ് പ്രസിദ്ധീകരിച്ചത്.
മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയും പൊതു വൈജ്ഞാനിക രംഗത്തെ സവിശേഷ വ്യക്തിത്വവുമായിരുന്ന അന്തരിച്ച കെ. കുട്ടി അഹമ്മദ് കുട്ടിയെ കുറിച്ച് ഒരു പഠന ഗ്രന്ഥം തയാറാക്കി വരുകയാണെന്ന് സ്വീകരണത്തിൽ സംസാരിച്ച പി.എ. മഹ്ബൂബ് അറിയിച്ചു.
ഷിഹാബ് താമരക്കുളം, കെ.കെ അബ്ദുൽ ജമാൽ കളമശ്ശേരി, ബാബു നഹ്ദി, പി.എ. റഷീദ്, സുബൈർ ബാഖവി കല്ലൂർ, നൗഷാദ് അറക്കൽ, ഹിജാസ് കൊച്ചി, ഷാഫി ചൊവ്വര, അനസ് അരിമ്പശ്ശേരി, ജാബിർ മടിയൂർ, റഷീദ് ചാമക്കാട്, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, എ.കെ ബാവ വേങ്ങര, ഷൗക്കത്ത് ഞാറക്കോടൻ, അഷറഫ് താഴെക്കോട്, ഹുസൈൻ കരിങ്കര, സീതി കൊളക്കാടൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.