കെ.എം.സി.സി ഹജ്ജ് സേവനം അന്തർദേശീയ അഭിമാനം -പാണക്കാട് അബ്ബാസലി തങ്ങൾ
text_fieldsജിദ്ദ: വിശുദ്ധ ഹജ്ജ് നിർവഹിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്ന് പുണ്യഭൂമിയിലെത്തിയ ഹാജിമാരെ സഹായിക്കാനായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്ത വളന്റിയർമാരുടെ മഹാസംഗമം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ജനസേവനം കൊണ്ട് ലോകശ്രദ്ധ നേടിയ കെ.എം.സി.സിയുടെ ഹജ്ജ് വളന്റിയർ സേവനത്തിന്റെ മഹത്വം ത്യാഗോജ്ജ്വലമാണ്. ഭാഷ, ദേശ, വർണ വൈജാത്യങ്ങൾക്കപ്പുറം ഉന്നതമായ മാനവികതയുടെ മാനങ്ങളുള്ള ഹജ്ജ് വേളയിലെ സേവനം ഉദാത്തമായ സമർപ്പണമാണ്. അന്തർദേശീയ സമൂഹത്തിന്റെ മുന്നിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിപ്പിടിച്ച് കെ.എം.സി.സി നടത്തുന്ന സന്നദ്ധ സേവനം രാജ്യത്തിന് തന്നെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഹജ്ജിന്റെ ആത്മീയതയും സേവനത്തിന്റെ മാനവികതയും' എന്ന വിഷയത്തിൽ അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രഭാഷണം നടത്തി.
'ഹജ്ജിന്റെ ത്യാഗ സന്ദേശവും സേവന സമർപ്പണവും' എന്ന വിഷയത്തിൽ അലി ശാക്കിർ മുണ്ടേരി ഉദ്ബോധന പ്രസംഗം നടത്തി. 'സേവനം ആരാധനയാക്കാം' എന്ന വിഷയം ബഷീർ ഫൈസി ദേശമംഗലം അവതരിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ പ്രമുഖ സൗദി പൗരൻ ബന്ദർ ബിൻ മുഹമ്മദ് അൽ ഖൽത്താനിക്ക് കെ.എം.സി.സിയുടെ ആദരപത്രം അബ്ബാസലി ശിഹാബ് തങ്ങൾ കൈമാറി. പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു.
സൗദി കെ.എം.സി.സി ട്രഷറർ കുഞ്ഞിമോൻ കാക്കിയ, ജെ.എൻ.എച്ച് മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി, മദീന കെ.എം.സി.സി നേതാവ് സെയ്തലവി മൂന്നിയൂർ, മൊറയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജലീൽ ഒഴുകൂർ എന്നിവർ സംസാരിച്ചു. സൗദി കെ.എം.സി.സി ഹജ്ജ് സെൽ ക്യാപ്റ്റൻ ഉമ്മർ അരിപ്രാമ്പ്ര മിന മാപ്പ് റീഡിങ്ങിന് നേതൃത്വം നൽകി. ജിദ്ദ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം മിനയിലെ സേവന പ്രവർത്തനങ്ങൾ വിശദീകരിച്ചു. വളന്റിയർ കോഓഡിനേറ്റർ ചെമ്പൻ മുസ്തഫ വളന്റിയർമാർക്ക് നിർദേശങ്ങൾ നൽകി. വളന്റിയർ ക്യാമ്പിലെ വിവിധ സെഷനുകൾക്ക് ഭാരവാഹികളായ വി.പി. മുസ്തഫ, സി.കെ.എ. റസാഖ് മാസ്റ്റർ, ഇസ്മായിൽ മുണ്ടക്കുളം, വി.പി. അബ്ദു റഹ്മാൻ വെള്ളിമാട്കുന്ന്, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, എ.കെ. മുഹമ്മദ് ബാവ, ഷൗക്കത്ത് ഞാറക്കോടൻ എന്നിവർ നേതൃത്വം നൽകി.
ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, നാസർ എടവനക്കാട്, മജീദ് പുകയൂർ, സീതി കൊളക്കാടൻ, ലത്തീഫ് കളരാന്തിരി എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു. ജംഷീദ് മൂന്നിയൂർ ഖിറാഅത്ത് നടത്തി.
കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും ഹജ്ജ് സേവനത്തിനുള്ള അവസരം കൈവന്നപ്പോൾ ഹരാസാത്തിലെ വിശാലമായ ഹല കൺവെൻഷൻ സെൻറർ വളപ്പിൽ നൂറു കണക്കിന് വളന്റിയർമാർ പച്ചത്തൊപ്പിയും ഇന്ത്യൻ ദേശീയ പതാക ഉല്ലേഖനം ചെയ്ത ഇളം പച്ച ജാക്കറ്റും അണിഞ്ഞ് പട്ടാളച്ചിട്ടയോടെ അടിവെച്ച് നീങ്ങിയ വളന്റിയർ പരേഡ് പ്രവാസലോകത്തിന് കൗതുകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.