Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2019 4:39 AMUpdated On
date_range 10 Aug 2019 4:39 AM3000 വളണ്ടിയർമാർ ശനിയാഴ്ച മിനായിലെത്തും ^കെ.എം.സി.സി
text_fieldsbookmark_border
camera_alt???? ????? ??? ???? ????? ????????? ?????? ????????? ??????? ????????? ??????????
ജിദ്ദ: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ഹജ്ജ് സെല്ലിെൻറ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയ 3000 വളണ്ടിയർമാർ ശനിയാഴ്ച മിനായിലെത്തുമെന്ന് കമ്മിറ്റി അറിയിച്ചു. അറഫ, മുസ്ദലിഫ, മശാഇർ മെട്രോ വളണ്ടിയർമാർ നേരത്തെ സേവനം തു ടങ്ങി. ആധുനിക സൗകര്യങ്ങളോട് കൂടിയ രണ്ട് ആംബുലൻസുകളുടെ അകമ്പടിയോടെ സർച്ചിംഗ് ടീമും രംഗത്തുണ്ട്. മിനായിൽ ആദ്യദിനം തന്നെ കഞ്ഞിവിതരണം തുടങ്ങി. രണ്ട് ലക്ഷം ഹാജിമാർക്ക് കഞ്ഞി വിതരണത്തിന് മിനായിൽ തന്നെ ക്രമീകരണം നടത്തി. 30 വളണ്ടിയർമാർ വീതമുള്ള 90 ഗ്രൂപ്പുകളായാണ് വളണ്ടിയർമാരെ മിനയിൽ സേവനത്തിനായ് വിന്യസിക്കുന്നത്.
300 വീൽ ചെയറുകളുമായി പ്രത്യേക ടീം ഉണ്ട്. അസീസിയ്യയിൽ പ്രവർത്തിക്കുന്ന സൗദി കെ.എം.സി.സി ഹെഡ്കോർട്ടേഴ്സ് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. 3000 വളണ്ടിയർമാർക്ക് ഭക്ഷണവും താമസവും ഒരുക്കിയിരിക്കുന്നത് അസീസിയയിലാണ്. കെ എം സി.സിയുടെ മിനമേപ്പ് വെള്ളിയാഴ്ച പുറത്തിറക്കി. സൗദി കെഎം.സി.സി ജനറൽ സെക്രട്ടറി ഖാദർ ചെങ്കളയുടെ മേൽനോട്ടത്തിൽ ഹെഡ് കോർട്ടേഴ്സ് കേന്ദ്രീകരിച്ച് പ്രവർത്തനം സജീവമാണെന്ന് സംഘടന അറിയിച്ചു. അന്തിമ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജിദ്ദ കെ.എം.സി.സി ആസ്ഥാനത്ത് ചേർന്ന ഹജ്ജ് സെൽ യോഗം നാഷനൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ചീഫ് കോ ഒാർഡിനേറ്റർ അബൂബക്കർ അരിമ്പ്ര, ജനറൽ ക്യാപ്റ്റൻ ഉമ്മർ അരിപ്പാമ്പ്ര, ഗഫൂർ പട്ടാമ്പി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ കൺവീനർമാരായ മുജീബ് പൂക്കോട്ടൂർ സ്വാഗതവും പി.എം അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story