കെ.എം.സി.സി ഇഖ്റഅ ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾക്ക് സമാപനം
text_fieldsജിദ്ദ: കെ.എം.സി.സി ജിദ്ദ അനാകിഷ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ‘ഇഖ്റഅ’ ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരത്തിന് ഉജ്ജ്വല സമാപനം. ഹറാസാത്ത് അഫ്നാൻ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു.
വിശുദ്ധ ഖുര്ആന് പഠിക്കണം, പഠിപ്പിക്കണം, പാരായണം ചെയ്യണം, അത് ജീവിതത്തിന്റെയും ദിനചര്യയുടെയും പ്രധാനപ്പെട്ട ഭാഗമാകണമെന്ന് അദ്ദേഹം പറഞ്ഞു. ഖുര്ആന് ഏതു കഠിന ഹൃദയനെയും അല്ലാഹുവിലേക്ക് അടുപ്പിക്കുകയും പാപങ്ങളില്നിന്ന് അകറ്റുകയും ചെയ്യും.
ഖുര്ആന് പഠനത്തെ പോലെ പാരായണത്തിനും വലിയ പ്രതിഫലമുണ്ട്. ഖുര്ആന് പാരായണത്തിന് ധാരാളം പവിത്രതകളും അളവറ്റ പ്രതിഫലങ്ങളുമുണ്ട്. ഖുര്ആന് പഠിക്കാനുള്ള തീവ്രശ്രമം വേണമെന്നും കുഞ്ഞിമോൻ കാക്കിയ അഭിപ്രായപ്പെട്ടു.
ഈ ആധുനിക യുഗത്തിലും പരിശുദ്ധ ഖുർആൻ പഠിക്കാനും ഗവേഷണം ചെയ്യാനും പുതിയ തലമുറയും കുടുംബങ്ങളും മുന്നോട്ട് വരേണ്ടതുണ്ടെന്ന് ചടങ്ങിൽ ഉദ്ബോധന പ്രസംഗത്തിൽ ഇസ്ലാമിക് സെന്റർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഉബൈദുള്ള തങ്ങൾ ഹൈദ്രൂസി മേലറ്റൂർ പറഞ്ഞു. കെ.എം.സി.സി അനാകിഷ് പ്രസിഡന്റ് ബഷീർ കീഴില്ലത്ത് അധ്യക്ഷത വഹിച്ചു.
ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് റിഹാസ് പുലാമന്തോൾ ‘മിറാക്കിൾ ഓഫ് ഖുർആൻ’ എന്ന വിഷയത്തിൽ സംസാരിച്ചു. അലി മുഹമ്മദ് അലി (ജിദ്ദ നാഷനൽ ആശുപത്രി) മുഖ്യാതിഥിയായിരുന്നു. കെ.എം.സി.സി അനാകിഷ് ഏരിയ ട്രഷറർ അബ്ദുൽ ഫത്താഹ് താനൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
മുൻ മഞ്ചേരി എം.എൽ.എ അഡ്വ. എം ഉമ്മർ, കെ.എം.സി.സി നേതാക്കളായ നാസർ വെളിയംകോട്, സി.കെ. റസാഖ് മാസ്റ്റർ, വി.പി. അബ്ദുറഹ്മാൻ, ഇസ്മായിൽ മുണ്ടക്കുളം, നാസർ മച്ചിങ്ങൽ, ഹസ്സൻ ബത്തേരി, ലത്തീഫ് കളകാന്തിരി, ഇബ്റാഹീം കൊല്ലി, ഇല്ല്യാസ് കല്ലിങ്ങൽ, അബ്ദുൽ ഗഫൂർ ഹാസ്മി, മുംതാസ് , ശാഫി (ഇസ്ലാഹി സെൻറർ), ഹിസ്ഫുറഹ്മാൻ, അബു ദാരിമി ആലമ്പാടി (ഇസ്ലാമിക് സെന്റർ), മജീദ് കൊടുവള്ളി, ബഷീർ കുറ്റിക്കടവ്, യാസർ അറാഫത്ത്, സമീർ ചെമ്മംകടവ്, ഫാരിസ് കോങ്ങാട്, ശരീഫ് തെന്നല, ബഷീർ ആഞ്ഞിലങ്ങാടി, റഫീഖ് (മോഡേൺ ഫുഡ്) എന്നിവർ വിവിധ സെക്ഷനുകളിൽ സംസാരിച്ചു. അഹ്മദ് ഹിസ്ഫുറഹ്മാൻ ഖിറാഅത്ത് നടത്തി.
ജനറൽ സെക്രട്ടറി എ.സി മുജീബ് പാങ്ങ് സ്വാഗതവും റഹ്മത്ത് അലി നന്ദിയും പറഞ്ഞു. നിസാർ മടവൂർ പരിപാടികൾ നിയന്ത്രിച്ചു. ഖാലിസ് ബഷീർ, ഫർഹാനത്ത് ഖാലിസ്, അൻവർ അബ്ദുള്ള, കോയ, അഫ്സൽ നാറാണത്ത്, റാഫി, നസീഹ ടീച്ചർ, സാബിറ മജീദ്, ഹാജറ ബഷീർ, ശഹനാസ് ഹസൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.