കെ.എം.സി.സി ഇരിക്കൂർ മണ്ഡലം കൺവെൻഷനും ഫലസ്തീൻ ഐക്യദാർഢ്യവും സംഘടിപ്പിച്ചു
text_fieldsജിദ്ദ: കെ.എം.സി.സി ഇരിക്കൂർ മണ്ഡലം കൺവെൻഷനും ഫലസ്തീൻ ഐക്യദാർഢ്യവും സാമൂഹികസുരക്ഷാ കാമ്പയിനും സംഘടിപ്പിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റിൽപറത്തി ഫലസ്തീനിൽ ഇസ്രായേൽ നരമേധം തുടരുകയാണ്. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമെല്ലാം ഓരോ നിമിഷവും പിടഞ്ഞുവീഴുന്നു. വെള്ളവും ഭക്ഷണവും ഇന്ധനവും വൈദ്യുതിയും മരുന്നുമില്ലാതെ ഗസ്സയിലെ ജനം വീർപ്പുമുട്ടുന്നു. ഈ കൊടുംക്രൂരതക്കെതിരെ ലോകമനസ്സാക്ഷി ഉണരണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. യു.പി. നജീബ് അധ്യക്ഷത വഹിച്ചു. ‘ഫലസ്തീനും അഹമദ് സാഹിബും’ വിഷയത്തിൽ കണ്ണൂർ ജില്ല കെ.എം.സി.സി പ്രസിഡന്റ് അബ്ദുൽ റഹ്മാൻ വായാടും ‘സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആവശ്യകതയും പ്രയോജനവും’ വിഷയത്തിൽ ജനറൽ സെക്രട്ടറി സകരിയ ആറളവും സംസാരിച്ചു. സുരക്ഷാപദ്ധതി ഫോറം വിതരണ ഉദ്ഘാടനം സകരിയ നിർവഹിച്ചു. വി.പി. മുസ്തഫയെ അബ്ദുൽ റഹ്മാൻ വായാടും സിറാജ് കണ്ണവത്തിനെ സഹീർ ശാദുലിയും ഹാരാർപ്പണം ചെയ്തു.
റസാഖ് ഇരിക്കൂർ, കരീം, മുഹമ്മദ് കുഞ്ഞി ശ്രീകണ്ഠപുരം എന്നിവർ സംസാരിച്ചു. ബഷീർ നെടുവോട് സ്വാഗതവും ശറഫുദ്ദീൻ ഇരിക്കൂർ നന്ദിയും പറഞ്ഞു. ജബ്ബാർ ഇരിക്കൂർ ഖിറാഅത്ത് നടത്തി. ഗ്രീൻസ് ജിദ്ദ ടീമിന്റെ ഇമ്പമാർന്ന മുട്ടിപ്പാട്ടും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.