കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകർക്ക് വിശുദ്ധ നഗരങ്ങളിലും പുണ്യസ്ഥലങ്ങളിലും സാധ്യമായ ഏറ്റവും മികച്ച സേവനങ്ങൾ നൽകാൻ സന്നദ്ധപ്രവർത്തകരെ പ്രാപ്തരാക്കുന്നതിനായി വളന്റിയർ സേവനം കുറ്റമറ്റതാക്കാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ജിദ്ദ കെ.എം.സി.സി ഹജ്ജ് സെൽ യോഗംചേർന്നു. കെ.എം.സി.സി സൗദി ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. സി.കെ.എ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഹജ്ജ് മിഷന്റെ ഏകോപനത്തോടെ സൗദി കെ.എം.സി.സി ഹജ്ജ് സെല്ലിന്റെ ആഭിമുഖ്യത്തിലായിരിക്കും സേവന പ്രവർത്തങ്ങളെന്ന് ഭാരവാഹികൾ അറിയിച്ചു. ചുമതലകളും ദൗത്യങ്ങളും നിർവഹിക്കുന്നതിന് സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകും.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഹജ്ജ് ടെർമിനലിലും മിന, അറഫാത്ത്, മുസ്ദലിഫ, ജാംറാത്ത്, മശാഇർ ട്രെയിൻ സ്റ്റേഷനുകൾ, തീർഥാടകരുടെ താമസസ്ഥലങ്ങൾ അസീസിയ എന്നിവിടങ്ങളിൽ ഹജ്ജ് ദിവസങ്ങളിൽ തീർത്ഥാടകരെ സേവിക്കുന്നതിൽ സന്നദ്ധപ്രവർത്തകർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. 100 ലധികം ക്യാപ്റ്റന്മാരുടെയും കോഓഡിനേറ്റർമാരുടെയും നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. മഹ്റമില്ലാതെ ഹജ്ജിനെത്തുന്ന സ്ത്രീകളുടെ ടെന്റുകളിൽ വനിതാ വിങ്ങിന്റെ വളന്റിയർമാരുടെ സേവനം ലഭ്യമാക്കും.
സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ മേയ് 10നു അവസാനിക്കുന്നതോടെ അതാതു വിങ്ങുകൾ പ്രത്യക യോഗം ചേർന്ന് സേവന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത എല്ലാ വളന്റിയർമാർക്ക് ജൂൺ ആദ്യവാരം പരിശീലനം നൽകും. ജിദ്ദ കെ.എം.സി.സി ഹജ്ജ് സെൽ മാപ് ഡിസൈനിങ് വിഭാഗം പ്രത്യകമായി പുറത്തിറക്കുന്ന മിന മാപ്പ് ഉപയോഗിച്ച് മിനയിലെ റോഡുകൾ , പാലങ്ങൾ, പോളുകൾ, ടെന്റുകൾ, ആശുപത്രികൾ തുടങ്ങി മിന മാപ്പ് റീഡിങ്ങിനും, ഹാജിമാരുടെ ഐഡികളും കയ്യിലെ വളകളും, റോഡ് നമ്പറുകൾ, പോൾ നമ്പറുകൾ, ടെന്റ്, മുത്തവ്വഫ് നമ്പറുകൾ ഉപയോഗിച്ച് ടെന്റുകൾ ലൊക്കേറ്റ് ചെയ്തു വഴിതെറ്റുന്ന ഓരോ ഹാജിയെയും ടെന്റുകളിലെത്തിക്കുന്നതിനുള്ള പരിശീലനവും, തിരക്കേറിയ സമയങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , വളന്റിയർമാരുടെ ആരോഗ്യ പ്രശ്നങ്ങൾ, പുണ്യ സ്ഥലങ്ങളിൽ അനുവർത്തിക്കേണ്ട മാർഗനിർദേശങ്ങൾ നൽകി വളന്റിയർമാരെ പ്രാപ്തരാക്കിയ ശേഷമായിരിക്കും സേവനത്തിനിറക്കുക.
2000 ത്തോളം വളന്റിയർമാരെയാണ് ഈ വർഷം രംഗത്തിറക്കാൻ തീരുമാനിച്ചിട്ടുള്ളത്, സൗദി നാഷനൽ കെ.എം.സി.സി ഹജ്ജ് സെല്ലിനു കീഴിൽ ജിദ്ദ കെ.എം.സി.സിയുടേതുൾപ്പെടെ വിവിധ പ്രവിശ്യ സെൻട്രൽ കമ്മിറ്റികളുടെ വളന്റിയർമാരും കർമ്മ രംഗത്തുണ്ടാവും. ഇസ്മയിൽ മുണ്ടക്കുളം,നസീർ വാവക്കുഞ്ഞു, ജലീൽ ഒഴുകൂർ, നാഷനൽ ഹജ്ജ് സെൽ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം, ജിദ്ദ ഹജ്ജ് സെൽ ക്യാപ്റ്റൻ സിറാജ് കണ്ണവം, ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ.കെ.ബാവ, ഹസൻ ബത്തേരി, ജലാൽ തേഞ്ഞിപ്പലം, സുബൈർ വട്ടോളി, സക്കീർ മണ്ണാർമല, ഹുസൈൻ കരിങ്കറ, ലത്തീഫ് വെള്ളമുണ്ട, വൈസ് ക്യാപ്റ്റൻമാരായ അബു കാട്ടുപാറ, നിസാർ മടവൂർ, കോഓഡിനേറ്റർമാരായ ഫൈറൂസ് കൊണ്ടോട്ടി, അഫ്സൽ നാറാണത്ത്, വിവിധ ജില്ലാ കമ്മിറ്റി നേതാക്കളായ ഇസ്മായിൽ മുണ്ടുപറമ്പ് മലപ്പുറം, ഷബീറലി കോഴിക്കോട്, സക്കറിയ ആറളം കണ്ണൂർ, അബ്ദുള്ള ഹിറ്റാച്ചി, കാസർകോഡ്, ഷാജി പാലക്കടവ്, പാലക്കാട്, ശിഹാബ് വയനാട്, റഷീദ് എറണാകുളം സൗത്ത് സോൺ, വിവിധ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ആൻഡ് സെക്രട്ടറിമാർ, വളന്റിയർ കോഓഡിനേറ്റർമാർ , വളണ്ടിയർ ഗ്രൂപ് ക്യാപ്റ്റന്മാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. വി.പി. മുസ്തഫ സ്വാഗതവും ഷൌക്കത്ത് ഞാറക്കോടൻ നന്ദിയും പറഞ്ഞു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.