ശ്രദ്ധേയമായി കെ.എം.സി.സി ജിദ്ദ ഇഫ്താർ സംഗമം
text_fieldsജിദ്ദ: ആയിരക്കണക്കിനാളുകൾ പങ്കെടുത്ത ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ഇഫ്താർ സംഗമം ശ്രദ്ധേയമായി. മുസ്ലിംലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു. ജിദ്ദ കെ.എം.സി.സി മലപ്പുറം സി.എച്ച് സെൻററുമായി സഹകരിച്ച് മലപ്പുറത്ത് സ്ഥാപിക്കുന്ന പ്രവാസി മെഡിക്കൽ സെൻററിന്റെ ബ്രോഷർ വേങ്ങര മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയും പ്രവാസി വ്യവസായിയുമായ പി.കെ. അലി അക്ബറിന് നൽകി അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
പ്രവാസികളായ പാവപെട്ട രോഗികൾക്ക് സൗജന്യമായി പരിശോധനയും മറ്റു ടെസ്റ്റുകളും നടത്തി മരുന്ന് നൽകാനുള്ള ആരോഗ്യ പരിരക്ഷ കേന്ദ്രമാണ് പ്രവാസി മെഡിക്കൽ സെൻററെന്നും പദ്ധതിയുമായി എല്ലവരും സഹകരിക്കണമെന്നും തങ്ങൾ അഭ്യർഥിച്ചു.
ഒരു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിെൻറ നിർമ്മാണം ആരംഭിച്ചതായി കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. സ്വന്തമായി വീടുണ്ടാക്കാൻ കഴിയാതെ പോയ നൂറ് കണക്കിന് പ്രവാസികൾക്ക് ജിദ്ദ കെ.എം.സി.സി മുമ്പ് പ്രവാസി ബൈത്തുറഹ്മ നിർമ്മിച്ച് നൽകിയിരുന്നു.
60 വയസ്സ് കഴിഞ്ഞ പ്രവാസം നിർത്തിയവർക്ക് രണ്ട് വർഷമായി പ്രവാസി പെൻഷൻ നൽകുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അബൂബക്കർ ബാഫഖി തങ്ങൾ പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളും ജില്ല ഭാരവാഹികൾക്കും പുറമെ 150 ഓളം കെ.എം.സി.സി സന്നദ്ധ പ്രവർത്തക ടീം ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.