കെ.എം.സി.സി ജിദ്ദ കണ്ണൂർ ജില്ല കമ്മിറ്റി അനുസ്മരണവും പ്രാർഥനസദസ്സും
text_fieldsജിദ്ദ: ഇന്ത്യൻ യൂനിയൻ മുസ്‍ലിംലീഗ് സംസ്ഥാന പ്രസിഡന്റും മുസ്‍ലിം കൈരളിയുടെ അമരക്കാരനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും സംസ്ഥാന കർഷകസംഘം സെക്രട്ടറി ടി.പി. മമ്മുവിന്റെയും പി.പി. മുഹമ്മദ് കുഞ്ഞി മൗലവിയുടെയും പേരിൽ കെ.എം.സി.സി ജിദ്ദ കണ്ണൂർ ജില്ല കമ്മിറ്റി അനുസ്മരണവും പ്രാർഥനസദസ്സും സംഘടിപ്പിച്ചു.
ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്‌ഘാടനം ചെയ്തു. പ്രവാസികൾക്ക് എന്നും തണലും തുണയുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. പ്രതിസന്ധികളിൽ തങ്ങളെ വിളിച്ചാൽ അതിന് ഒരു ഉത്തരവും പ്രശ്നപരിഹാരവുമുണ്ടായിരുന്നു.
നിതാഖാത്തിന്റെ വേളയിൽ കേന്ദ്രമന്ത്രിയായിരുന്ന ഇ. അഹമ്മദ് സൗദിയിൽ സന്ദർശനം നടത്തിയത് തങ്ങളുടെ നിർദേശപ്രകാരമായിരുന്നു. അത്രയും കരുതൽ ഹൈദരലി ശിഹാബ് തങ്ങൾ പ്രവാസി സമൂഹത്തോട് കാണിച്ചിരുന്നുവെന്ന് അബൂബക്കർ അരിമ്പ്ര അഭിപ്രായപ്പെട്ടു. ജില്ല കെ.എം.സി.സി പ്രസിഡന്റ് അബ്ദുറഹ്മാൻ വായാട് അധ്യക്ഷത വഹിച്ചു. ഉമ്മർ അരിപ്പാമ്പ്ര, സിറാജ് കണ്ണവം, നൗഷാദ്, റസാഖ് വള്ളിത്തോട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സകരിയ ആറളം സ്വാഗതവും സി.പി. കരീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.