കെ.എം.സി.സി ജിദ്ദ കോട്ടക്കൽ മണ്ഡലം സ്വീകരണം നൽകി
text_fieldsകെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല വനിത വിംഗ് ട്രഷറർ ഷഫീദ ടീച്ചർക്കുള്ള കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം നാണി ഇസ്ഹാഖ് മാസ്റ്റർ കൈമാറുന്നു
ജിദ്ദ: കെ.എം.സി.സി മലപ്പുറം ജില്ല വനിത വിങ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഷഫീദ ടീച്ചർക്ക് കെ.എം.സി.സി ജിദ്ദ കോട്ടക്കൽ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജഹാൻ പൊന്മള അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് അഷ്റഫ് മുല്ലപ്പള്ളി, സെക്രട്ടറി ഇ.സി അഷ്റഫ്, സൈനുദ്ദീൻ എടയൂർ, കെ.കെ ശരീഫ്, എം.ടി നാസർ ഇരിമ്പിളിയം, സഹീർ കുറ്റിപ്പുറം, ഫൈസൽ എടയൂർ, മുജീബ് മുല്ലപ്പള്ളി, ഹംദാൻ ബാബു കോട്ടക്കൽ എന്നിവർ സംസാരിച്ചു. ഷഫീദ ടീച്ചർ മറുപടി പ്രസംഗം നടത്തി. മണ്ഡലം സെക്രട്ടറി ആബിദ് തയ്യിൽ സ്വാഗതവും സമദലി പൊന്മള നന്ദിയും പറഞ്ഞു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.