കെ.എം.സി.സി ജിദ്ദ മഞ്ചേരി മണ്ഡലം വടംവലി മത്സരം; ചൈതന്യ ഒടോമ്പറ്റ പാണ്ടിക്കാട് ജേതാക്കൾ
text_fieldsജിദ്ദ: കെ.എം.സി.സി മഞ്ചേരി നിയോജക മണ്ഡലം ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് ഡോൾഫിൻ പാർക്കിൽ സംഘടിപ്പിച്ച വടംവലി മത്സരം വൻ ജനാവലിയെ കൊണ്ട് ശ്രദ്ധേയമായി.
ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും പ്രമുഖരായ ടീമുകൾ മാറ്റുരച്ച മത്സരം കാണാൻ വലിയ ജനസഞ്ചയം സന്നിഹിതരായിരുന്നു. ആദ്യാവസാനം വരെ നടന്ന വാശിയേറിയ മത്സരത്തിൽ ചൈതന്യ ഒടോമ്പറ്റ പാണ്ടിക്കാട് ടീം വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും കരസ്ഥമാക്കി.
ആർ മാക്സ് ലൈറ്റിങ് യുനൈറ്റഡ് ജിദ്ദ ടീമിനെ പരാജയപ്പെടുത്തിയാണ് ഇവർ ജേതാക്കളായത്. ജിദ്ദയിലെ പ്രമുഖ ടീമുകളായ ചൈതന്യ ഒടോമ്പറ്റ പാണ്ടിക്കാട്, ആർ മാക്സ് ലൈറ്റിംഗ് യുനൈറ്റഡ്, ന്യൂ ഈഗിൾ യുനൈറ്റഡ്, ഡ്രൈവേഴ്സ് താഹ്ലാവീത്, ടൗൺ ടീം ശറഫിയ, കെ.എം.സി.സി ഖാലിദ് ബിൻ വലീദ്, സൗദി ഫിഷ് കോർണർ ഏറനാട് മണ്ഡലം കമ്മറ്റി, കെ.എം.സി.സി താനൂർ മണ്ഡലം കമ്മറ്റി, വെൺഫിക്ക മുഴപ്പാലം നഹ്ദ, ടീം ടിക്ക് ടോക്ക്, വാദി റയാൻ വാട്ടർ കമ്പനി തുടങ്ങിയവർ മത്സരത്തിൽ മാറ്റുരച്ചു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മറ്റി ചെയർമാൻ ഇസ്മയിൽ മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുലൈമാൻ കൊടവണ്ടി അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മറ്റി ഭാരവാഹികളായ വി.പി. അബ്ദുറഹിമാൻ, ഇസ്മയിൽ മച്ചിങ്ങൽ, സാബിൽ മമ്പാട്, അഷ്റഫ് താഴേക്കോട്, സിറാജ് കണ്ണവം, ലത്തീഫ് വയനാട്, ലത്തീഫ് മുസ്ലിയാരങ്ങാടി തുടങ്ങിയവരും ജില്ല കമ്മറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടുപറമ്പ്, നാണി ഇസ്ഹാഖ്, ഇല്യാസ് കല്ലിങ്ങൽ തുടങ്ങിയവരും സംസാരിച്ചു. മഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി മൂസ പാണ്ടിക്കാട് ചടങ്ങിന് സ്വാഗതം പറഞ്ഞു.
മണ്ഡലം നേതാക്കളായ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, എ.വി. മൊയ്തീൻ തൃക്കലങ്ങോട്, കുഞ്ഞിമുഹമ്മദ് കൊമ്പൻ, അബു സബാഹ്, മൊയ്തീൻ ചെറിയപ്പ, നാസർ ഏപ്പിക്കാട്, നാസർ അമാനത്ത്, വി.പി. ശിഹാബ്, എം.പി. ബഷീർ, സലിം തൃക്കലങ്ങോട് തുടങ്ങിയ ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.
ടെക്നിക്കൽ കമ്മറ്റി അംഗങ്ങളായ യൂനുസ് കുരിക്കൾ പാണ്ടിക്കാട്, അബ്ദുൽ ജലീൽ പിഞ്ചു, അലി നെല്ലിക്കുത്ത്, സുബൈർ തുടങ്ങിയവരുടെ പിന്തുണയോടെ തുടങ്ങിയ വടംവലി മത്സരം ജിദ്ദ റഫറിങ് അസോസിയേഷൻ അംഗങ്ങളായ നിസാർ പുലാമന്തോൾ, വഹാബ് പാലക്കൽ, മുർഷിദ് അരീക്കോട് എന്നിവർ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.