മെഡിക്കൽ ഡിസ്കൗണ്ട് കാർഡുമായി കെ.എം.സി.സി ജിദ്ദ പാണ്ടിക്കാട് പഞ്ചായത്ത് കമ്മിറ്റി
text_fieldsജിദ്ദ: കെ.എം.സി.സി ജിദ്ദ പാണ്ടിക്കാട് പഞ്ചായത്ത് കമ്മിറ്റിയും ഹിബ ഏഷ്യ ഹെൽത്ത് കെയർ ഗ്രൂപ്പും സംയുക്തമായി നടപ്പാക്കുന്ന മെഡിക്കൽ ഡിസ്കൗണ്ട് കാർഡിന്റെയും 2025 വർഷത്തേക്കുള്ള വാർഷിക കലണ്ടറിന്റെ ഉദ്ഘാടനവും നടന്നു.
അൽ സഹ്റയിലുള്ള ഹിബ ഏഷ്യ ഹെൽത്ത് കെയർ ക്ലിനിക്കിൽവെച്ച് നടന്ന ചടങ്ങിൽ മെഡിക്കൽ ഡിസ്കൗണ്ട് കാർഡ് വിതരണോദ്ഘാടനം കെ.എം.സി.സി സൗദി നാഷനൽ വെൽഫെയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി വള്ളുവങ്ങാടും വാർഷിക കലണ്ടറിന്റെ ഉദ്ഘാടനം ഹിബ ഏഷ്യ എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് കുഞ്ഞി, മാനേജർ അഷ്റഫ്, സൂപ്പർവൈസർ ഹുവൈദ അഹ്മദ് എന്നിവർ സംയുക്തമായും നിർവഹിച്ചു. കെ.എം.സി.സി ജിദ്ദ പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റ് യൂനുസ് കുരിക്കൾ അധ്യക്ഷത വഹിച്ചു.
മൂസ വെട്ടിക്കാട്ടിരി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല ഹിറ്റാച്ചി, മുജീബ് വെള്ളേരി, ബഷീർ, ജാഫർ തുടങ്ങിയവർ ആശംസകൾ നേർന്നു. കെ.എം.സി.സി ജിദ്ദ പാണ്ടിക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫവാസ് പാലത്തിങ്ങൽ സ്വാഗതവും ഫൈസൽ തൊണ്ടിയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.