ഹജ്ജ് സേവനത്തിന് കെ.എം.സി.സിയുടെ 3000 വളണ്ടിയർമാർ
text_fieldsജിദ്ദ: സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനയിൽ 3000 വളണ്ടിയർമാരെ വിന്യസിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡൻറ് കെ.പി.മുഹമ്മദ് കുട്ടിയും ഹജ്ജ് സെൽ ഭാരവാഹികളും അറിയിച്ചു. 19 സെൻട്രൽ കമ്മിറ്റികളിൽ നിന്നുള്ള വളണ്ടിയർമാർ സേവന പ്രവർത്തനങ്ങളിൽ അണിനിരക്കും. ഒന്നര മാസമായി ജിദ്ദ, മക്ക, മദീന സെൻട്രൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹാജിമാർക്കുള്ള സേവന പ്രവർത്തനങ്ങൾ നടന്നുവരികയാണ് ആദ്യ ഹജ്ജ് വിമാനം ഇറങ്ങിയത് മുതൽ ജിദ്ദ വിമാന താവളത്തിലും, മക്കയിലെ ഹറം പള്ളി പരിസരങ്ങളിലും അസീസിയ്യ അടക്കമുള്ള ഹാജിമാരുടെ താമസ കേന്ദ്രങ്ങളിലും ആവശ്യമായ സേവനങ്ങൾ ചെയ്യുന്നു. മദീന ഹറം പരിസരങ്ങളിലും ഹാജിമാരുടെ പാർപ്പിട കേന്ദ്രകളും കേന്ദ്രീകരിച്ച് സമാനമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും േനതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദുൽഹജ്ജ് ഏഴിന് മിനയിലേക്ക് ഹാജിമാർ നീങ്ങി തുടങ്ങുന്ന സമയത്ത് തന്നെ കെ.എം.സി.സി വളണ്ടിയർമാർ സേവനം തുടങ്ങും. വനിതാ വിങ്ങും സ്റ്റുഡൻസ് വിങ്ങും സേവനത്തിനുണ്ടാവും.
വാർത്താസമ്മേളനത്തിൽ സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് കെ.പി മുഹമ്മദ് കുട്ടി, സെൻട്രൽ കമ്മിറ്റി ജനറൽ െസക്രട്ടറി അബൂബക്കർ അരിമ്പ്ര, ഹജ്ജ് സെൽ ജനറൽ കൺവീനർ ജമാൽ വട്ടപ്പൊയിൽ, ഉമ്മർ അരിപ്ര, ഹജ്ജ് വളണ്ടിയർ ക്യാപ്റ്റൻ നാസ്സർ ഒളവട്ടൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.