ജനദ്രോഹ സർക്കാറിനെതിരായ ശക്തമായ പ്രതിഷേധം -കെ.എം.സി.സി ജുബൈൽ
text_fieldsജുബൈൽ: കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ലഭിച്ച മിന്നുന്ന വിജയം പിണറായി സർക്കാറിന്റെ ജനദ്രോഹ നടപടികൾക്കേറ്റ ശക്തമായ തിരിച്ചടിയാണെന്ന് ജുബൈൽ കെ.എം.സി.സി. പാലക്കാടിന്റെ മണ്ണിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചരിത്ര ഭൂരിപക്ഷത്തോടെയുള്ള വിജയം കേരളത്തിലെ മതേതര വിശ്വാസികളുടെ മനസ്സ് എന്നും ഐക്യമുന്നണിക്ക് ഒപ്പമാണെന്ന് തെളിയിക്കുന്നതാണ്.
ഒപ്പം പിണറായി സർക്കാറിനോടുള്ള ശക്തമായ പ്രതിഷേധം കൂടിയാണ് ഈ ഫലം. തെരഞ്ഞെടുപ്പിൽ വിജയം നേടിയ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്കും കേരള സർക്കാറിന്റെ ജനദ്രോഹ നടപടികൾ ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടി തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ നേതാക്കൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും കെ.എം.സി.സി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.