Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ത​മ​ർ ച​ല​ഞ്ച്’...

‘ത​മ​ർ ച​ല​ഞ്ച്’ സം​ഘ​ടി​പ്പി​ച്ച് കെ.​എം.​സി.​സി ക​ണ്ണ​മം​ഗ​ലം ക​മ്മി​റ്റി

text_fields
bookmark_border
‘ത​മ​ർ ച​ല​ഞ്ച്’ സം​ഘ​ടി​പ്പി​ച്ച് കെ.​എം.​സി.​സി ക​ണ്ണ​മം​ഗ​ലം ക​മ്മി​റ്റി
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ ക​ണ്ണ​മം​ഗ​ലം ത​മ​ർ ച​ല​ഞ്ച് പു​ള്ളാ​ട്ട് കു​ഞ്ഞാ​ല​ന്‍ ഹാ​ജി, സി.​കെ. ന​ജ്മു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.​പി​ക്ക് ന​ല്‍കി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: റ​മ​ദാ​നി​ൽ നോ​മ്പുതു​റ​ക്ക് ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത​തും പു​ണ്യം ക​ൽ​പ്പി​ക്കു​ന്ന​തും, ആ​രോ​ഗ്യ​പ​ര​മാ​യും ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള ഒ​ന്നു​മാ​യ ഈ​ത്ത​പ്പ​ഴം നാ​ട്ടി​ലെ​ത്തി​ച്ചു വി​ത​ര​ണം ചെ​യ്യു​ന്ന​തൊ​രു ച​ല​ഞ്ചാ​യി ഏ​റ്റെ​ടു​ത്ത് കെ.​എം.​സി.​സി ജി​ദ്ദ ക​ണ്ണ​മം​ഗ​ലം ക​മ്മി​റ്റി.

ഏ​ക​ദേ​ശം 35,000- ല​ധി​കം കി​ലോ ഈ​ത്ത​പ്പ​ഴ​മാ​ണ് ക​മ്മി​റ്റി ഈ ​വ​ർ​ഷ​വും ക​ഴി​ഞ്ഞ വ​ർ​ഷ​വും ത​മ​ർ ച​ല​ഞ്ച് ആ​യി പ്ര​വാ​സി​ക​ളു​ടെ വീ​ട്ടി​ൽ നേ​രി​ട്ട് എ​ത്തി​ച്ച​ത്. മു​ന്തി​യ​തും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ഈ​ത്ത​പ്പ​ഴം മ​ദീ​ന​യി​ലെ​യും അ​ൽ ഖ​സീ​മി​ലെ​യും തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നും വി​ള​വെ​ടു​പ്പ് സ​മ​യ​ത്ത് നേ​രി​ട്ട് ശേ​ഖ​രി​ച്ച് സൗ​ദി​യി​ൽ നി​ന്ന് ത​ന്നെ പാ​ക്ക് ചെ​യ്ത് ക​പ്പ​ൽ വ​ഴി നാ​ട്ടി​ലെ ശീ​തീ​ക​രി​ച്ച ഗോ​ഡൗ​ണി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​വി​ടെ​നി​ന്ന് റ​മ​ദാ​ൻ തു​ട​ങ്ങു​ന്ന​തി​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് യൂ​ത്ത് ലീ​ഗി​ന്‍റെ വൈ​റ്റ് ഗാ​ർ​ഡ് വ​ള​ന്‍റി​യേ​ഴ്സ് ത​ങ്ങ​ളു​ടെ സേ​വ​ന​ത്തി​നു​ള്ള വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ആ​വ​ശ്യ​ക്കാ​രു​ടെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ത​മ​ർ ച​ല​ഞ്ചി​ലൂ​ടെ ല​ഭി​ക്കു​ന്ന ലാ​ഭം കൊ​ണ്ട് ജീ​വ​കാ​രു​ണ്യ​ത്തി​നാ​യും മ​റ്റും ഫ​ണ്ട് ല​ഭി​ക്കു​ന്നു എ​ന്ന​തി​ല​പ്പു​റം ഏ​റ്റ​വും ന​ല്ല ഈ​ന്ത​പ്പ​ഴം മി​ത​മാ​യ നി​ര​ക്കി​ൽ നാ​ട്ടി​ലെ വീ​ടു​ക​ളി​ൽ നേ​രി​ട്ട് എ​ത്തി​ക്കു​ന്നു എ​ന്ന ചാ​രി​താ​ർ​ത്ഥ്യ​മാ​ണ് ത​ങ്ങ​ൾ​ക്കു​ള​ള​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പാ​ണ​ക്കാ​ട് പൂ​ക്കോ​യ ത​ങ്ങ​ൾ മെ​മ്മോ​റി​യ​ൽ ഹ​യ​ർ​സെ​ക്ക​ന്റ​റി സ്കൂ​ളി​ൽ അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള ലൈ​ബ്ര​റി​ക്കു​വേ​ണ്ടി ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ത​മ​ർ ച​ല​ഞ്ചി​ലൂ​ടെ ല​ഭി​ച്ച ഫ​ണ്ട് മാ​റ്റി​വെ​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം ത​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ന് കി​ഡ്നി മാ​റ്റി വെ​ക്കാ​നു​ള്ള ഫ​ണ്ടി​ലേ​ക്കു​ള്ള വി​ഹി​ത​വും മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യാ​ണ് ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ക​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗം പു​ള്ളാ​ട്ട് കു​ഞ്ഞാ​ല​ന്‍ ഹാ​ജി, പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് സി.​കെ. ന​ജ്മു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ ത​മ​ര്‍ ച​ല​ഞ്ച് 2025 ഇ​ടി മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.​പി​ക്ക് ന​ല്‍കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​എം.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി ശി​ഹാ​ബ് പു​ളി​ക്ക​ല്‍, ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്റ് മു​ജീ​ബ് പൂ​ക്കു​ത്ത്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ.​കെ. മു​ഹ​മ്മ​ദ് കു​ട്ടി, ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് മു​സ്ലിം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് ചേ​റൂ​ര്‍, പു​ള്ളാ​ട്ട് രാ​യീ​ന്‍ കു​ട്ടി​ഹാ​ജി, ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ട്ര​ഷ​റ​ര്‍ പി.​പി. നു​ഫൈ​ല്‍, സെ​ക്ര​ട്ട​റി അ​സ​റു ചു​ക്ക​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. പു​ള്ളാ​ട്ട് അ​ഷ്റ​ഫ് ചു​ക്കാ​ൻ, സ​മ​ദ് ചോ​ല​ക്ക​ൽ, ഫ​ഹ​ദ് കോ​യി​സ്സ​ൻ, ജ​ലീ​ൽ അ​ടി​വാ​രം, സ​ലാ​ഹു വാ​ള​ക്കു​ട തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccSaudi ArabiaDates Challenge
News Summary - kmcc kannamangalam dates challenge
Next Story