കെ.എം.സി.സി കൊല്ലം ജില്ല നാഷനൽ കോഓഡിനേഷൻ കമ്മിറ്റി നിലവിൽവന്നു
text_fieldsറിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽനിന്നുള്ള കൊല്ലം ജില്ലക്കാരായ കെ.എം.സി.സി പ്രവർത്തകരെയും അനുഭാവികളെയും ഏകോപിപ്പിക്കുന്നു. ഇതിനായി അഡ്ഹോക് കമ്മിറ്റി നിലവിൽവന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ മുഴുവൻ സെൻട്രൽ കമ്മിറ്റിയിൽനിന്നുള്ള കൊല്ലം ജില്ലക്കാരായ ഭാരവാഹികളെയും അംഗങ്ങളെയും അനുഭാവികളെയും ഒരുമിച്ചുകൂട്ടി സൗദി കെ.എം.സി.സി കൊല്ലം ജില്ല നാഷനൽ കോഓഡിനേഷൻ കമ്മിറ്റിയാണ് നിലവിൽവന്നത്. കൊല്ലം ജില്ലയിൽനിന്നുള്ള പ്രമുഖ ലീഗ് നേതാവായിരുന്ന അന്തരിച്ച എ. അബ്ബാസ് സേട്ടിെൻറ സ്മരണക്കായി അവാർഡ് ഏർപ്പെടുത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ആയിരിക്കും അവാർഡ്. മതേതരത്വത്തിനായി ശക്തമായി നിലകൊള്ളുന്ന കൊല്ലം ജില്ലയിൽ നിന്നുള്ള പൊതുപ്രവർത്തകരെയാണ് അവാർഡിനായി പരിഗണിക്കുക. അഡ്വ. ശ്യാംകുമാർ, മണക്കാട് നജ്മുദ്ദീൻ അഡ്വ. കാര്യറ നസീർ എന്നിവരടങ്ങിയ ജൂറി ആയിരിക്കും തിരഞ്ഞെടുക്കുക. എ. അബ്ബാസ് സേട്ടിെൻറ ചരമദിനമായ ഫെബ്രുവരി അഞ്ചിന് കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. മുസ്ലിം ലീഗ് കൊല്ലം ജില്ല കമ്മിറ്റി ഓഫിസിൽ വിപുലമായ പുസ്തകശേഖരണത്തോടെ എ. അബ്ബാസ് സേട്ടിെൻറ പേരിൽ ലൈബ്രെറി സ്ഥാപിക്കും.
എല്ലാ മാസവും ഒരു ഒഴിവുദിവസം കണക്കാക്കി സംഘടനയുടെ ജനറൽ ഗ്രൂപ്പിൽ അംഗങ്ങൾക്ക് പഠനാർഹമായ മുസ്ലിം ലീഗ് സംബന്ധിച്ച ഓൺലൈൻ ക്ലാസ് നടത്തും. സൗദിയിലുള്ള ജില്ലയിലെ മുഴുവൻ പ്രവാസികൾക്കുമുണ്ടാകുന്ന അപകടങ്ങൾ, രോഗങ്ങൾ, മരണങ്ങൾ, നിയമനടപടികൾ പോലുള്ള പൊതുപ്രശ്നങ്ങളിൽ സഹായിക്കാൻ കഴിയുന്ന തരത്തിൽ ഫിറോസ് കൊട്ടിയം ചെയർമാനും നജീബ് അഞ്ചൽ കൺവീനറുമായ വെൽഫെയർ വിങ്ങിെൻറ പ്രവർത്തനം കൂടുതൽ സജീവമാക്കും. ഇപ്പോൾ തെരഞ്ഞെടുത്തിട്ടുള്ള ഔദ്യോഗിക ഭാരവാഹികൾ ഉൾെപ്പടെയുള്ള 51 അംഗ സെക്രേട്ടറിയറ്റ് അംഗങ്ങളും മറ്റ് ജനറൽ ഗ്രൂപ്പിൽനിന്ന് ചേരാൻ ആഗ്രഹിക്കുന്നവരെയും ഉൾപ്പെടുത്തി നാട്ടിലെ അച്ചടി മാധ്യമങ്ങളിൽ സപ്ലിമെൻറുകൾ പ്രസിദ്ധീകരിക്കും. താൽപര്യമുള്ള അംഗങ്ങൾ 0502709813 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് കന്നേറ്റി ഷറഫുദ്ദീൻ, ജനറൽ സെക്രട്ടറി റഹീം ക്ലാപ്പന, ചാരിറ്റി ചെയർമാൻ ഫിറോസ് കൊട്ടിയം, ചാരിറ്റി കൺവീനർ നജീം അഞ്ചൽ, റഫീഖ് പത്തനാപുരം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.