കെ.എം.സി.സി കോഴിക്കോട് ജില്ല ഫുട്ബാൾ ടൂർണമെന്റിന് തുടക്കം
text_fieldsറിയാദ്: കെ.എം.സി.സി കോഴിക്കോട് ജില്ല സ്പോർട്സ് വിങ് സംഘടിപ്പിക്കുന്ന മണ്ഡലതല സെവൻസ് ഫുട്ബാൾ ടൂർണമെന്റ് റിയാദ് അൽ വാദി സോക്കർ സ്റ്റേഡിയത്തിൽ ആരംഭിച്ചു.
ബേപ്പൂർ സോക്കർ, ഗ്രീൻ ഹോഴ്സ് കൊടുവള്ളി, കാലിക്കറ്റ് സിറ്റി സ്ട്രൈക്കേഴ്സ്, ഫാൽക്കൺ ബാലുശ്ശേരി എന്നീ ടീമുകൾ വിജയികളായി. വിവിധ മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ചായ സുൽഫി (ബേപ്പൂർ സോക്കർ), വഫ (ഗ്രീൻ ഹോഴ്സ് കൊടുവള്ളി), ഒമർ (കാലിക്കറ്റ് സിറ്റി സ്ട്രൈക്കേഴ്സ്), ദിലുഷ് രാമനാട്ടുകര (ബേപ്പൂർ സോക്കർ), മുഷ്താഖ് ബാലുശ്ശേരി (ഫാൽക്കൺ ബാലുശ്ശേരി) എന്നിവർക്കുള്ള ഉപഹാരം നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൽ, സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫറോക്ക്, മുജീബ് ഉപ്പട, ഷൗക്കത്ത് കടമ്പോട്ട് എന്നിവർ നൽകി.
സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ അടുത്ത വെള്ളിയാഴ്ച ഇതേ ഗ്രൗണ്ടിൽ നടക്കും. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, വൈസ് പ്രസിഡൻറ് നജീബ് നെല്ലാംകണ്ടി, സെക്രട്ടറി ഷമീർ പറമ്പത്ത്, വൈസ് പ്രസിഡൻറ് കബീർ വൈലത്തൂർ, വൈസ് പ്രസിഡൻറ് പി.സി. അലി, വെസ്റ്റേൺ യൂനിയൻ പ്രതിനിധി യാവർ റഹ്മാൻ, നൂറാന മെഡിക്കൽ സെന്റർ മാനേജർ മുഹമ്മദ് മൻസൂർ, ഷറഫു മടവൂർ, സബീർ പാലക്കാട്, മുഹമ്മദ് ഷബീൽ, സിദ്ദീഖ് കുറൂളി, എം.എൻ. അബൂബക്കർ, എം.എം. റംസി, മുഹമ്മദ് ഷാഹിൻ, ഹനാൻ ബിൻ ഫൈസൽ, ജുനൈദ് മാവൂർ, ലത്തീഫ് കട്ടിപ്പാറ, ഹിജാസ് പുത്തൂർമഠം, ഇണ്ണി മുഹമ്മദ് തിരുവമ്പാടി, ജാസിർ, ഫൈസൽ ബാബു, ആസിഫ് കളത്തിൽ, ജാഫർ തങ്ങൾ, നൗഫൽ കൊയിലാണ്ടി, ഫിറോസ് കാപ്പാട്, അലി അക്ബർ ചെറൂപ്പ, അൻസാർ പൂനൂർ, നാസർ പൂനൂർ, സൈദ് നടുവണ്ണൂർ, റഹീം വള്ളിക്കുന്ന്, അൻഷാദ് തൃശൂർ, സാദിഖ് പുറക്കാട്ടിരി, ഇബ്രാഹിം കായലം, താജുദ്ദീൻ പേരാമ്പ്ര, മുഹമ്മദ് പീടികക്കണ്ടി, ഷാഫി തൃശൂർ, മുഹമ്മദ് കുട്ടി തിരുവമ്പാടി, മുഹമ്മദ് കുട്ടി തൃശൂർ, ഷബീർ കരൂക്കിൽ എന്നിവർ വിവിധ മത്സരങ്ങളിലെ കളിക്കാരുമായി പരിചയപ്പെട്ടു.
സ്പോർട്സ് വിങ് ആക്ടിങ് ചെയർമാൻ ഫൈസൽ പാഴൂർ, കൺവീനർ ഷമീർ പാലക്കുറ്റി, നാസർ എടക്കര, റഫീഖ് വള്ളുവമ്പ്രം, റഷീദ് പൂളക്കണ്ണി, ജൗഹർ വള്ളുവമ്പ്രം, റഊഫ് താമരശ്ശേരി, മുബാറക് കൊയിലാണ്ടി, റിയാസ് തിരുവമ്പാടി, സൈദ് നടുവണ്ണൂർ, അസ്ലം വാവ, അബ്ദുറഹ്മാൻ മാവൂർ എന്നിവർ കളി നിയന്ത്രിച്ചു. കിരൺ തോമസ്, ഫൈസൽ പൊന്നാനി, നൗഫൽ ചാത്തന്നൂർ എന്നിവർ മെഡിക്കൽ സപ്പോർട്ട് നൽകി.
ജില്ല പ്രസിഡൻറ് മുഹമ്മദ് സുഹൈൽ അമ്പലക്കണ്ടി, ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമഠം, ട്രഷറർ റാഷിദ് ദയ, ഓർഗനൈസിങ് സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ, ചെയർമാൻ ഷൗക്കത്ത് പന്നിയങ്കര, വർക്കിങ് പ്രസിഡൻറ് റഷീദ് പടിയങ്ങൽ, അബ്ദുൽ കാദർ കാരന്തൂർ, ഗഫൂർ എസ്റ്റേറ്റ് മുക്ക്, എൻ.കെ. മുഹമ്മദ് പേരാമ്പ്ര, ഫൈസൽ പൂനൂർ, പ്രമോദ് മലയമ്മ, സൈതു മീഞ്ചന്ത, ഫൈസൽ ബുറൂജ്, ഫൈസൽ വടകര, മനാഫ് മണ്ണൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.