കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സി.എച്ച് അനുസ്മരണം
text_fieldsജിദ്ദ: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനം മലപ്പുറം ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൺമറഞ്ഞ് നാലു പതിറ്റാണ്ടുകൾക്കിപ്പുറവും സി.എച്ച് കേരളീയ സമൂഹത്തിന്റെ ജനമനസ്സുകളിൽ ജീവിക്കുന്നത് തന്റെ വളരെ കുറഞ്ഞ ജീവിതകാലത്ത് ചെയ്ത നന്മനിറഞ്ഞ പ്രവർത്തനങ്ങളും ജനങ്ങളോടുള്ള പ്രതിബദ്ധതയും കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം കൊല്ലി അധ്യക്ഷത വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ പി. വയനാട് സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. കേവലം 56 വർഷത്തെ ചുരുങ്ങിയ സമയംകൊണ്ട് ഒരു പുരുഷായുസ്സിനപ്പുറവുമുള്ള സേവനങ്ങൾകൊണ്ട് പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ വിദ്യാഭ്യാസപരമായി ഉയർത്തിക്കൊണ്ടുവരുന്നതിൽ വിപ്ലവം തീർത്ത നായകനായിരുന്നു സി.എച്ച്. മുഹമ്മദ് കോയ. തനിക്ക് അപ്രാപ്യമായതൊന്നുമില്ലെന്ന്, തന്നെ തേടിയെത്തിയ പദവികൾ എങ്ങനെ നീതിപൂർവമായി നിർവഹിക്കാമെന്ന് സേവനംകൊണ്ട് തെളിയിച്ച മഹാവ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.
സ്വസമുദായത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകൾക്കും തയാറാവാതിരുന്നപ്പോഴും സഹോദരസമുദായങ്ങളുടെ അവകാശങ്ങൾക്ക് പോറലേൽക്കാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നതായും ഇസ്മായിൽ പി. വയനാട് അനുസ്മരിച്ചു.ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ഭാരവാഹികളായ സി.കെ. റസാക്ക് മാസ്റ്റർ, വി.പി. അബ്ദുറഹ്മാൻ, ജില്ല കമ്മിറ്റി ഭാരവാഹികളായ ലത്തീഫ് കളരാന്തിരി, സുബൈർ വാണിമേൽ, റിയാസ് തത്തോത്ത്, മണ്ഡലം കമ്മിറ്റികളെ പ്രതിനിധാനം ചെയ്ത് ഖാലിദ് പാളയാട്ട്, അഷ്റഫ് കോങ്ങയിൽ, താരിഖ് അൻവർ, മുഹ്സിൻ നാദാപുരം തുടങ്ങിയവർ സംസാരിച്ചു.
ടി.കെ. അബ്ദുറഹ്മാൻ, ഹസൻ കോയ പെരുമണ്ണ, കെ. സൈതലവി, അബ്ദുൽ വഹാബ്, ഷാഫി പുത്തൂർ, ഷബീർ അലി, നൗഫൽ റഹേലി, റഫീഖ് ചാലിക്കര, സാലിഹ് പൊയിൽതൊടി, നിസാർ മടവൂർ, ബഷീർ വീര്യമ്പ്രം, കോയമോൻ ഇരിങ്ങല്ലൂർ, നസീർ വടകര, നാസർ സിറ്റി, മൻസൂർ കൊയിലാണ്ടി, ജാബിർ കുറ്റ്യാടി തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതം പറഞ്ഞു. റഹീം കാക്കൂർ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.