കെ.എം.സി.സി മഹ്ജർ ഏരിയ ഇഫ്താർ സംഗമവും സ്വീകരണവും
text_fieldsകെ.എം.സി.സി ജിദ്ദ മഹ്ജർ ഏരിയ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ കെ.പി. മുഹമ്മദ് കുട്ടി സംസാരിക്കുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ മഹ്ജർ ഏരിയ ഇഫ്താർ സംഗമവും സ്വീകരണവും സംഘടിപ്പിച്ചു. ഇഫ്താർ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നാല് പതിറ്റാണ്ടിലധികം കെ.എം.സി.സിയുടെ വിവിധ തലങ്ങളിൽ നായകത്വം വഹിച്ച് നിലവിൽ വേൾഡ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കൂടിയായ കെ.പി മുഹമ്മദ് കുട്ടിയെ കമ്മിറ്റി ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു. നാട്ടിൽ വ്യാപകമായ മയക്കുമരുന്നിന്റെ ദൂഷിതവലയത്തിൽ നിന്ന് ഇളംതലമുറയെ രക്ഷിക്കാനുള്ള നടപടികൾക്കായി കെ.എം.സി.സി മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
മഹ്ജർ ഏരിയയിൽ നിന്ന് വയനാട് ജില്ലാ കെ.എം.സി.സിയുടെ ഉപദേശക സമിതി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ബീരാൻകുട്ടി കൽപറ്റയെയും പൊന്നാടയണിയിച്ച് ആദരിച്ചു. പരിപാടി കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അബ്ദുൽ കരീം കൊടക്കാട് അധ്യക്ഷത വഹിച്ചു. ഉബൈദ് തങ്ങൾ, കെ.കെ മുസ്തഫ, ഇസ്മായിൽ ബാപ്പു, ജാഫർ മോങ്ങം, നാസർ കരിപ്പൂർ എന്നിവർ സംസാരിച്ചു. ജലീൽ ചെമ്മല, ശിഹാബ് ഒറ്റയത്ത്, ആഷിഖ് പാലോളിപ്പറമ്പ്, യൂനുസ് നാലകത്ത്, മേക്കോത്ത് കോയ, ജാഫർ കുരിക്കൾ, ഹംസ മണ്ണൂർ, റിയാസ് പൂക്കോട്ടൂർ, നൗഫൽ മുതിരിക്കുളം, ഉമ്മർ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സലീം മുണ്ടേരി സ്വാഗതവും എം.സി സുഹൈൽ നന്ദിയും പറഞ്ഞു. സക്കറിയ ചുങ്കത്തറ ഖിറാഅത്ത് നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.