കെ.എം.സി.സി മലപ്പുറം ജില്ല സോക്കർ; സെമിഫൈനൽ പോരാട്ടങ്ങൾ ഇന്ന്
text_fieldsജിദ്ദ: കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സോക്കർ ടൂർണമെൻറിലെ സെമിഫൈനൽ മത്സരങ്ങൾ മഹ്ജർ എംപറർ സ്റ്റേഡിയത്തിൽ ഇന്ന് നടക്കും. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങൾ നേർക്കുനേർ വന്ന വാശിയേറിയ ടൂർണമെന്റിൽ, കൊണ്ടോട്ടി, വണ്ടൂർ, നിലമ്പൂർ, മലപ്പുറം എന്നീ മണ്ഡലങ്ങളാണ് അവസാന നാലിൽ ഇടംപിടിച്ചത്. ആദ്യ സെമിയിൽ കൊണ്ടോട്ടി മണ്ഡലം, നിലമ്പൂർ മണ്ഡലത്തെ നേരിടും.
രണ്ടാം സെമിയിൽ മലപ്പുറം മണ്ഡലവും, വണ്ടൂർ മണ്ഡലവും മത്സരിക്കും. ജിദ്ദയിലെ നാല് പ്രമുഖ അക്കാദമികളിലെ, അണ്ടർ 17 കൗമാര ടീമുകളുടെ മത്സരങ്ങളിൽ രാത്രി എഴിന് ആദ്യ മത്സരത്തിൽ സോക്കർ എഫ്.സി, ജെ.എസ്.സി സോക്കർ അക്കാദമിയെ നേരിടും. മറ്റൊരു കൗമാര സെമി ഫൈനൽ മത്സരത്തിൽ അമിഗോസ് എസ്.യു.ജെ അക്കാദമി, അൽ അബ്ബാസി ഗ്രൂപ് ടി.ടി.എഫ്.എ അക്കാദമിയെ നേരിടും.
കഴിഞ്ഞയാഴ്ച ക്വാർട്ടർ ഫൈനലിൽ മഞ്ചേരിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു കൊണ്ടോട്ടി സെമിയിൽ കടന്നു. മികച്ച കളിക്കാരനായി കൊണ്ടോട്ടിയുടെ മുഹമ്മദ് അൻഷിദിനുള്ള ട്രോഫി ഒ.ഐ.സി.സി മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് ഫിറോസ് ചെറുകോട്, കെ.എം.സി.സി മലപ്പുറം ജില്ല സെക്രട്ടറി മജീദ് കള്ളിയിൽ എന്നിവർ സമ്മാനിച്ചു.
രണ്ടാം ക്വാർട്ടറിൽ നിലമ്പൂർ, ഏറനാടിനെ ടൈബ്രേക്കറിൽ തോൽപിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച നിലമ്പൂർ ഗോൾ കീപ്പർ നിഹാലിനുള്ള ട്രോഫി മലപ്പുറം ജില്ല കെ.എം.സി.സി ചെയർമാൻ കെ.കെ. മുഹമ്മദ്, സെക്രട്ടറി ജാഫർ അത്താണിക്കൽ എന്നിവർ സമ്മാനിച്ചു.
മൂന്നാം ക്വാർട്ടറിൽ താനൂരിനെ വണ്ടൂർ പിടിച്ചുകെട്ടി. മികച്ച പ്രകടനം കാഴ്ചവെച്ച വണ്ടൂർ ഗോൾ കീപ്പർ ആഷിഖിനുള്ള ട്രോഫി മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡൻറ് ഉനൈസ് കരിമ്പിൽ, എക്സി.അംഗം ശിഹാബ് എന്നിവർ സമ്മാനിച്ചു.
നാലാം ക്വാർട്ടറിൽപെരിന്തൽമണ്ണ മണ്ഡലത്തെ, മലപ്പുറം മണ്ഡലം മറികടന്നു. മികച്ച പ്രകടനം കാഴ്ചവെച്ച മലപ്പുറം സ്ട്രൈക്കർ അക്മലിനുള്ള ട്രോഫി മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡൻറ് നൗഫൽ ഉള്ളാടൻ, സെക്രട്ടറി അബൂട്ടി പള്ളത്ത് എന്നിവർ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.