മലപ്പുറം ജില്ല കെ.എം.സി.സി വെൽഫയർ വിങ് മരുന്നെത്തിച്ചു
text_fieldsറിയാദ്: നാട്ടില്‍ നിന്നും മരുന്നെത്തിച്ച് കഴിച്ചിരുന്നവര്‍ക്ക് പകരം മരുന്ന് ലഭിക്കാത്ത സാഹചര്യത്തില്‍, മരുന്നുകള്‍ കാര്‍ഗോ വഴി എത്തിച്ച് നല്‍കുന്നത് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് തുടരുന്നു. കഴിഞ്ഞ ദിവസം നാട്ടില്‍ നിന്ന് നാലാംഘട്ട മരുന്നുകള്‍ റിയാദിലെത്തി. ഷൗക്കത്ത് കടമ്പോട്ട്, റിയാസ് തിരൂക്കാട്, ഇസ്ഹാഖ് താനൂർ, മുബാറക് ഒളവട്ടൂർ, മുബാറക് ഏറനാട് എന്നിവരുടെ നേതൃത്വത്തിൽ മരുന്നുകള്‍ വേര്‍തിരിച്ച് ഓരോരുത്തരുടെയും താമസ സ്ഥലത്ത് എത്തിക്കുകയാണ്.
മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് മെഡി ചെയിന്‍ പദ്ധതി വഴി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള റിയാദ് പ്രാവിശ്യയിലെ രോഗികളുടെ ബന്ധുക്കള്‍ ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിക്കുമ്പോള്‍ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ഡ്രഗ് കണ്ട്രോളിെൻറ അനുമതി പത്രം വാങ്ങിയാണ് മരുന്നുകള്‍ റിയാദിലേക്ക് അയക്കുന്നത്. ഈ സേവനം വഴി നാട്ടിൽ നിന്ന് ജീവൻ രക്ഷാമരുന്നുകൾ ആവശ്യമുള്ളവർ റഫീഖ് മഞ്ചേരി (0536880152), റിയാസ് തിരൂർക്കാട് (0531400419) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.