വയനാട് ജില്ല ഗ്ലോബൽ കെ.എം.സി.സി മെംബർഷിപ് കാമ്പയിൻ
text_fieldsറിയാദ്: ക്രിയാത്മകവും വ്യവസ്ഥാപിതവുമായ കാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിൽ ചേക്കേറിയ പ്രസ്ഥാനമാണ് കെ.എം.സി.സിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. വയനാട് ജില്ല ഗ്ലോബൽ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'കനിവിെൻറ ചിറകൊരുക്കാം, ഒരുമയിൽ അണിനിരക്കാം'എന്ന മെംബർഷിപ് കാമ്പയിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു തങ്ങൾ.
ലോകമെമ്പാടുമുള്ള വയനാട് ജില്ലക്കാരായ കെ.എം.സി.സി പ്രവർത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് ഈ പദ്ധതി വഴി ഉദേശിക്കുന്നതെന്ന് ഗ്ലോബൽ കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. ജില്ല മുസ്ലിം ലീഗ് ഭാരവാഹികളായ പി.പി.എ. കരീം, കെ.കെ. അഹമ്മദ് ഹാജി, ഗ്ലോബൽ കെ.എം.സി.സി ജനറൽ സെക്രട്ടറി അസീസ് കോറോത്ത് എന്നിവർ സംസാരിച്ചു. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ വയനാട് ജില്ലയിൽ 2,500 ഓളം കുടുംബങ്ങൾക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്തിരുന്നു. കുടുംബ സുരക്ഷ പദ്ധതി, വിദ്യാഭ്യാസം, പുനരധിവാസം, വിവാഹം തുടങ്ങി പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ നൂതന പദ്ധതികളാണ് കമ്മിറ്റി ആവിഷ്കരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.