Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി എം.​കെ.​സി. മൊ​യ്തീ​ൻ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
kmcc
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച എം.​കെ.​സി. മൊ​യ്തീ​ൻ അ​നു​സ്മ​ര​ണം അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി എം.​കെ.​സി. മൊ​യ്തീ​ൻ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

മു​സ്​​ലിം​ലീ​ഗി​​ന്‍റെ താ​ഴെ ത​ട്ടി​ൽ​നി​ന്ന് പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യും മി​ക​ച്ച പ്ര​സം​ഗ​ക​നാ​യും ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി​യു​ടെ ഉ​റ്റ തോ​ഴ​നാ​യും മാ​വൂ​ർ ഗ്വാ​ളി​യോ​ർ റ​യ​ൺ​സി​ൽ ഒ​രു​മി​ച്ച് തൊ​ഴി​ലാ​ളി​ക​ളാ​യും പ്ര​വ​ർ​ത്തി​ച്ച് തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സ്വ​ത​ന്ത്ര തൊ​ഴി​ലാ​ളി യൂ​നി​യ​ൻ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലും ഏ​റെ പ്ര​യ​ത്നി​ച്ച സാ​ധാ​ര​ണ​ക്കാ​രു​ടെ പ്രി​യ​ങ്ക​ര​നാ​യി​രു​ന്ന നേ​താ​വാ​യി​രു​ന്നു വാ​ഴ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എം.​കെ.​സി. മൊ​യ്തീ​ൻ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​എം.​സി.​സി ശ​റ​ഫി​യ്യ ഓ​ഫി​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ സി.​സി റ​സാ​ഖ് വാ​ഴ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​കെ. നൗ​ഷാ​ദ്, കെ.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ ഹാ​ജി, സി.​കെ. അ​ൻ​വ​ർ വാ​ഴ​ക്കാ​ട്, ഹാ​രി​സ് വാ​ലി​ല്ലാ​പ്പു​ഴ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യാ​സ​ർ അ​റ​ഫാ​ത്ത് സ്വാ​ഗ​ത​വും സ​റ​ഫു എ​ന്ന നാ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi Arabia News
News Summary - KMCC MKC Moideen memorial organized
Next Story