കെ.എം.സി.സി നാഷനൽ കമ്മിറ്റി ഫ്യൂച്ചർ ടെക്നോളജി കോഴ്സുകൾ ആരംഭിച്ചു
text_fieldsറിയാദ്: കെ.എം.സി.സി സൗദി നാഷനൽ കമ്മറ്റിയുടെ കൾച്ചറൽ വിംഗ് പ്രവാസികളുടെ കുട്ടികൾക്കായി ഫ്യൂച്ചർ ടെക്നോളജി അവധിക്കാല കോഴ്സുകൾ ആരംഭിച്ചു. എ.ഐ, റോബൊട്ടിക്സ്, ചാറ്റ് ജി.പി.റ്റി, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഡേറ്റ സയൻസ് ഉൾപ്പടെയുള്ള നൂതന ടെക്നോളോജികൾ വ്യാപകമാകുന്ന ഇക്കാലത്ത് കൃത്യമായ അവബോധം നൽകിയില്ലെങ്കിൽ തെറ്റായ രീതിയിൽ ഉപയോഗിക്കാൻ സാധ്യതയുള്ള ഡിജിറ്റൽ, ഓൺലൈൻ ഇടപെടലുകളെ സാമൂഹിക പ്രതിബദ്ധതയോടെ നിർമ്മാണാത്മകമായി ഉപയോഗപ്പെടുത്താൻ പുതുതലമുറയെ സജ്ജരാക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഫോർച്ച്യൂൺ റിസോഴ്സ് മാനേജ്മെന്റും കെ.എസ്.എ, യു.എസ്.എ കേന്ദ്രമായി പ്രവർത്തിക്കുന്ന അപ്ലൈഡ് നോളജ് സയൻസിന്റയും സഹകരണത്തോടെയാണ് കോഴ്സുകൾ സംഘടിപ്പിക്കുന്നത്. പ്രോഗ്രാമിന്റെ പ്രഥമ ബാച്ച് 2024 മെയ് ഒന്നിന് ആരംഭിച്ചു.
തുടർന്നുള്ള ബാച്ച് മേയ് ആറിന് തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു. ഓൺലൈനിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. കോഴ്സുകൾ പൂർത്തീകരിക്കുന്നവർക്ക് അപ്ലൈഡ് നോളജ് സയൻസ് യു.എസ്.എ യുടെ സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും. ലോകത്തെ പ്രഗൽഭരായ ഫ്യൂച്ചർ ടെക്ക്നോളജി എക്സ്പേർട്ടുകൾ കുട്ടികളുമായി ഓൺലൈനിൽ സംവദിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട് . കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ഉദ്ഘാടന സെഷൻ ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ വിം സമിതി ചെയർമാൻ മാലിക്ക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. ഫോം അക്കാഡമി ഡയറക്ടർ മൊയ്ദീൻ കുട്ടി കൂറ്റനാട് ഫ്യൂച്ചർ ടെക്ക്നോളജി സാധ്യതകളെ കുറിച്ച് വിവരിച്ചു. അപ്ലൈഡ് നോളജ് സയൻസ് മിഡിൽ ഈസ്റ്റ് ഡയറക്ടർ മൻസൂർ അലി ഖാൻ, വിദ്യാർഥികളുമായി സംവദിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഷബീബും മറ്റു ഫാക്കൽറ്റികളും പ്രോഗ്രാമിൽ സംബന്ധിച്ചു. സമിതി ജനറൽ കൺവീനർ ഷാഹിദ് മാസ്റ്റർ സ്വാഗതവും കൺവീനർ ഉസ്മാൻ കിളിയമണ്ണിൽ നന്ദിയും പറഞ്ഞു. കോഴ്സുകളെ കുറിച്ച് കൂടുതൽ അറിയാനും രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവരും സംഘാടകരെ ബന്ധപ്പെടമെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി കൾച്ചറൽ വിംഗ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.