Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.എം.സി.സി നോർക്ക...

കെ.എം.സി.സി നോർക്ക ക്ഷേമനിധി ഹെൽപ്; ഡെസ്കും ഹജ്ജ് വളന്റിയർമാരെ ആദരിക്കലും

text_fields
bookmark_border
KMCC Norka Welfare Fund
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ മ​ഹ്ജ​ർ ക​മ്മി​റ്റി നോ​ർ​ക്ക ക്ഷേ​മ​നി​ധി ഹെ​ൽ​പ് ഡെ​സ്കും

ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​രെ ആ​ദ​ര​ിക്കൽ പരിപാടി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ മ​ഹ്ജ​ർ ക​മ്മി​റ്റി നോ​ർ​ക്ക ക്ഷേ​മ​നി​ധി ഹെ​ൽ​പ് ഡെ​സ്കും ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​ർ​ക്ക് ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നോ​ർ​ക്ക സെ​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ക​രീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​ശ​യ​നി​വാ​ര​ണ സെ​ഷ​ൻ നി​ര​വ​ധി പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

നോ​ർ​ക്ക അം​ഗ​ത്വം, ക്ഷേ​മ​നി​ധി​യി​ൽ പ്ര​വാ​സി​ക​ൾ ചേ​രേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത എ​ന്നി​വ വി​ശ​ദീ​ക​രി​ച്ചു. സ്നേ​ഹ സം​ഗ​മം കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​രീം കൊ​ട​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ വി.​പി. അ​ബ്ദു​റ​ഹ്മാ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ്‌ ബാ​വ, ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും ഹ​ജ്ജ് സെ​ൽ ക്യാ​പ്റ്റ​നു​മാ​യ സി​റാ​ജ് ക​ണ്ണ​വം, ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​നി​ത വി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ല മൂ​സ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന് മ​ഹ്ജ​ർ ഏ​രി​യ​യി​ൽ​നി​ന്ന് വ​ള​ന്റി​യ​ർ സേ​വ​നം ചെ​യ്ത പ്ര​വ​ർ​ത്ത​ക​രെ സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. 2024 വ​ർ​ഷ​ത്തെ നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ​യും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ​യും സാ​മൂ​ഹ്യ​സു​ര​ക്ഷാ പ​ദ്ധ​തി​ക​ളി​ൽ മ​ഹ്ജ​ർ ഏ​രി​യ​യി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളെ ചേ​ർ​ക്കു​ന്ന​തി​ന് പ്ര​യ​ത്നി​ച്ച ബീ​രാ​ൻ​കു​ട്ടി ക​ൽ​പ​റ്റ, ആ​ഷി​ഖ് പാ​ലോ​ളി​പ​റ​മ്പ്, അ​ബ്ദു​ൽ ജ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

അ​ബ്ദു​ൽ ജ​ലീ​ൽ ചെ​മ്മ​ല, ബീ​രാ​ൻ​കു​ട്ടി ക​ൽ​പ​റ്റ, മേ​ക്കോ​ത്ത് കോ​യ, യൂ​നു​സ് നാ​ല​ക​ത്ത്, ആ​ഷി​ഖ് പാ​ലോ​ളി​പ​റ​മ്പ്, എം.​സി. സു​ഹൈ​ൽ, ഇ​സ്മാ​യി​ൽ മാ​ഞ്ചേ​രി, ജാ​ഫ​ർ കു​രി​ക്ക​ൾ, മു​ഹ​മ്മ​ദ് ഒ​ഴു​കൂ​ർ, അ​ബ്ദു​ല്ല മോ​ങ്ങം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. യൂ​നു​സ് നാ​ല​ക​ത്ത് ഗാ​നം ആ​ല​പി​ച്ചു. ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം മു​ണ്ടേ​രി സ്വാ​ഗ​ത​വും റി​യാ​സ് പൂ​ക്കോ​ട്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. സ​ക​രി​യ്യ ബാ​സി​ത് ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj VolunteersSaudi Arabia NewsKMCC Norka Welfare Fund
News Summary - KMCC Norka Welfare Fund Help; Desk and Honoring Hajj Volunteers
Next Story