കെ.എം.സി.സി ഓഫിസ് ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും
text_fieldsകെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു.
ത്വാഇഫ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ പുതിയ ഓഫിസ് പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന പോഷക സംഘടനയാണ് കെ.എം.സി.സി. ത്വാഇഫിലെയും പരിസര പ്രദേശത്തെയും ഇന്ത്യന്‍ സമൂഹത്തിന് കെ.എം.സി.സി നൽകി വരുന്ന ജീവകാരുണ്യ സാന്ത്വന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്നും സജീവമായി തുടരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സാമൂഹ്യ സുരക്ഷ കോഓഡിനേറ്റർമാർക്കുള്ള അംഗീകാരപത്രവും ഹജ്ജ് വളന്റിയർമാർക്കുള്ള സർട്ടിഫിക്കറ്റും റശീദലി ശിഹാബ് തങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. കോഓഡിനേറ്റർമാരായ അഷ്റഫ് താനാളൂർ (സെൻട്രൽ കമ്മിറ്റി), സുനീർ ആനമങ്ങാട് (സിറ്റി), ഫൈസൽ മാലിക് (അൽ ഖുർമ), ശിഹാബ് കൊളപ്പുറം (ഹലഗ ജുനൂബ്), സക്കീർ വടക്കാങ്ങര (ശുത്ബ), കാസിം ഇരുമ്പുഴി (ഹവിയ്യ), മുസ്തഫ പെരിന്തല്‍മണ്ണ (സൂഖുൽ അംഗരി) എന്നിവർക്കും കൂടുതല്‍ അംഗങ്ങളെ ചേർത്ത സിറ്റി കമ്മിറ്റിക്കുമുള്ള അംഗീകാരപത്രങ്ങളാണ് വിതരണം ചെയ്തത്.
ത്വാഇഫ് കെ.എം.സി.സി ചെയർമാൻ ജലീൽ തോട്ടൂളി, അബ്ബാസ് രാമപുരം, മുസ്തഫ പെരിന്തല്‍മണ്ണ, മുജീബ് കോട്ടക്കൽ, റസാഖ് കൊട്ടപ്പുറം, ഹമീദ് പെരുവള്ളൂർ, റഫീഖ് തണ്ടലം, ഷാജി ഹവിയ്യ, മജീദ് കൊയിലാണ്ടി, ഹാഷിം തിരുവനന്തപുരം, ജംഷീർ പൂച്ചാൽ തുടങ്ങിയവർ നേതൃത്വം നൽകി. അഷ്റഫ് താനാളൂർ സ്വാഗതവും അഷ്റഫ് നഹാരി നന്ദിയും പറഞ്ഞു. ഹസൻ മുസ്ലിയാർ ഖിറാഅത്ത് നടത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.