കെ.എം.സി.സി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
text_fieldsറിയാദ്: 'മലയാളമണ്ണിൽ വിഷം കലർത്തരുത്' എന്ന ശീർഷകത്തിൽ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സൗഹൃദസദസ്സ് സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട അധ്യക്ഷത വഹിച്ചു.
സൗദി നാഷനൽ കമ്മിറ്റി സുരക്ഷ പദ്ധതി ചെയർമാ ൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യാനന്തര കാലത്തും കേരളത്തിൽ മുസ്ലിം വിരുദ്ധവും വസ്തുതാപരമല്ലാത്തതുമായ ആരോപണങ്ങളും പ്രചാരണങ്ങളും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിന്നീടുണ്ടായ രാഷ്ട്രീയവും സാമൂഹികവും വിദ്യാഭ്യാസപരവുമായ മാറ്റങ്ങളാണ് കേരളീയ പരിസരത്തെ സമാധാന തുരുത്താക്കി മാറ്റിയത്. അവാസ്തവവും യുക്തിരഹിതവുമായ പ്രഭാഷണമാണ് പാലാ ബിഷപ് നടത്തിയത്. ലഹരി ഉപയോഗവും അസാന്മാർഗ പ്രവൃത്തികളും ഇസ്ലാമിൽ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ കേരളീയ മുസ്ലിം സമൂഹത്തിെൻറ സാമ്പത്തികവും വൈജ്ഞാനികവുമായ മുന്നേറ്റത്തെ ഉൾക്കൊള്ളാൻ പലർക്കും കഴിയുന്നില്ല.
അതിെൻറ പ്രതിഫലനങ്ങളാണ് ഇത്തരം പ്രസ്താവനകളെന്നും അഷ്റഫ് തങ്ങൾ ചെട്ടിപ്പടി പറഞ്ഞു.
സ്വന്തം ശരീരത്തിലെ തിന്മകൾക്കെതിരെ പൊരുതാനുള്ള മാർഗം കൂടിയാണ് ജിഹാദെന്നും ഇസ്ലാമിക ദർശനങ്ങൾ ഉൾക്കൊണ്ട് ജീവിക്കുക എന്നതാണ് വിശ്വാസിയുടെ ദൗത്യമെന്നും മറിച്ചുള്ള ഒന്നും വിശ്വാസികൾക്ക് ഗുണകരമെല്ലന്നും മലയാളമണ്ണ് എന്നും സമാധാനത്തിെൻറ ഈറ്റില്ലമായി നിലനിൽക്കണമെന്നും റിയാദ് എസ്.ഐ.സി ആക്ടിങ് പ്രസിഡൻറ് ഷാഫി ദാരിമി പൂക്കോട്ടൂർ പറഞ്ഞു. സംഘ്പരിവാർ പല അജണ്ടകളും പരീക്ഷിക്കുന്നുെണ്ടന്നും അവരുടെ ധ്രുവീകരണ ശ്രമങ്ങളിൽ വശംവദരാവാതെ നോക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും ഒ.ഐ.സി.സി തൃശൂർ ജില്ല പ്രസിഡൻറ് സുരേഷ് ശങ്കർ പറഞ്ഞു. അധികാരം നിലർത്താൻ വേണ്ടി ഏത് ഹീനമാർഗവും ബി.ജെ.പിയും സി.പി.എമ്മും സ്വീകരിക്കുമെന്നും അതാണ് ഈ വിഷയത്തിൽ അവർ സ്വീകരിക്കുന്ന നിലപാടുകൾ സൂചിപ്പിക്കുന്നതെന്നും സത്താർ താമരത്ത് അഭിപ്രായപ്പെട്ടു.
ഉസ്മാനലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, തെന്നല മൊയ്തീൻ കുട്ടി, നാസർ മാങ്കാവ്, അഷ്റഫ് കൽപകഞ്ചേരി എന്നിവർ സംസാരിച്ചു. ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും സെക്രട്ടറി അഷ്റഫ് മോയൻ നന്ദിയും പറഞ്ഞു. ജാഫർ തങ്ങൾ ഖിറാഅത്ത് നടത്തി, ഫസൽ പൊന്നാനി കവിത ആലപിച്ചു. ശരീഫ് അരീക്കോട്, മുനീർ വാഴക്കാട്, റഫീഖ് മഞ്ചേരി, യൂനുസ് കൈതക്കോടൻ, അൻവർ ചെമ്മല, ഹമീദ് ക്ലാരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.