കെ.എം.സി.സി കുന്ദമംഗലം മണ്ഡലം കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsറിയാദ്: ‘ഗ്രീൻ സുലൈമാനി സീസൺ ടു’വിന്റെ ഭാഗമായി മണ്ഡലത്തിലെ കെ.എം.സി.സി പ്രവർത്തകരെയും കുടുംബങ്ങളെയും ഉൾപ്പെടുത്തി കുടുംബസംഗമം . പ്രവാസികളുടെ നിത്യജീവിതത്തിൽ ബാധിക്കുന്ന നിയമപ്രശ്നങ്ങൾ, അടിയന്തര സാഹചര്യങ്ങൾ, പൊലീസ് കേസുകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ‘കുടുംബം’ വിഷയത്തിൽ സലീം ചാലിയം, ‘സംഘടന’ വിഷയത്തിൽ ജാഫർ സാദിഖ് പുത്തൂർമഠം എന്നിവർ ക്ലാസുകളെടുത്തു.
കോഴിക്കോട് ജില്ല പ്രസിഡൻറ് നജീബ് നെല്ലാങ്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഫറോക്ക്, വൈസ് പ്രസിഡൻറ് ഹനീഫ മൂർക്കനാട്, മണ്ഡലം സെക്രട്ടറി പ്രമോദ് മലയമ്മ, ചെയർമാൻ അബ്ദുൽ ഖാദർ കാരന്തൂർ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് മുഹമ്മദ് ശബീൽ പൂവാട്ടുപറമ്പ് അധ്യക്ഷത വഹിച്ചു. മികച്ച ജീവകാരുണ്യ പ്രവർത്തനത്തിന് മണ്ഡലം വെൽഫെയർ വിങ് കൺവീനർ അലി അക്ബർ മാവൂരിന് സിദ്ദീഖ് തുവ്വൂർ പ്രശംസാഫലകം സമ്മാനിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കുംവേണ്ടി വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിച്ചു. വിജയികളായ ടീമുകൾക്കും കുട്ടികൾക്കും േട്രാഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. സത്താർ മാവൂരിന്റെ നേതൃത്വത്തിൽ ഗാനവിരുന്നും അരങ്ങേറി. സഹീർ മാവൂർ, ജാസിർ ഹുസൈൻ കാരന്തൂർ, റഹീം വള്ളിക്കുന്ന്, നവാസ് പുത്തലത്ത്, അനസ് പൂവാട്ടുപറമ്പ്, ഫൈസൽ പുത്തൂർമഠം, അസ്ലം വാവ മാവൂർ, ശംസുദ്ദീൻ പൂവാട്ടുപറമ്പ്, ഫസലുറഹ്മാൻ പതിമംഗലം, ശംസീർ പുള്ളാവൂർ, ഫൈസൽ പാഴൂർ, ഫസൽ ഒളവണ്ണ, ഫസലുറഹ്മാൻ മാവൂർ, മജീദ് കുന്ദമംഗലം, മുഹമ്മദ് ശാഫി കാരന്തൂർ, ശഹബാസ് പൂവാട്ടുപറമ്പ്, റംഷാദ് പൈങ്ങോട്ടുപുറം, ഹിഷാം കാരന്തൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. യാശിഖ് യമാനി പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി ഹിജാസ് പുത്തൂർമഠം സ്വാഗതവും ട്രഷറർ ജുനൈദ് മാവൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.