കെ.എം.സി.സി ജിദ്ദ സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsജിദ്ദ: കെ.എം.സി.സി ജിദ്ദ സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. കെ.എം.സി.സി ജിദ്ദ വയനാട് ജില്ല പ്രസിഡന്റ് റസാക്ക് അണക്കായി കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ് അബ്ദുൽ അലി നായിക്കട്ടി അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് വെള്ളമുണ്ട, ജില്ല ജനറൽ സെക്രട്ടറി ശിഹാബ് തോട്ടോളി, ചെയർമാൻ ശിഹാബ് പേരാൽ, ട്രഷറർ നാസർ നായിക്കട്ടി, വൈസ് പ്രസിഡൻറ് മുസ്സ ചീരാൽ, സെക്രട്ടറി അഷ്റഫ് വേങ്ങൂർ, ഉസ്മാൻ പട്ടാണിക്കൂപ്പ്, ഷാജഹാൻ പുത്തൻകുന്ന് എന്നിവർ സംസാരിച്ചു. ഷാഹുൽ ഹമീദ് മാടക്കര സ്വാഗതവും ഷമീർ പുൽപ്പള്ളി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ഷാജഹാൻ പുത്തൻകുന്ന് (പ്രസിഡൻറ്), മുഹമ്മദ് ആരിഫ് ചീരാൽ (ജനറൽ സെക്രട്ടറി), ഫൈസൽ തെക്കോടൻ അമ്പലവയൽ (ട്രഷറർ), ഉസ്മാൻ പട്ടാണികൂപ്പ് (ചെയർമാൻ), ഷാഹിദ് റാസി എം. ചീരാൽ (വൈസ് ചെയർമാൻ), അബ്ദുൽ അലി നായിക്കട്ടി, അബൂട്ടി ചെതലയം, റഷീദ് ആണ്ടൂർ, സെയ്തലവി അബൂബക്കർ (വൈസ് പ്രസി.), ഷമീർ പുൽപ്പള്ളി, ഇസ്മാഈൽ വേങ്ങൂർ, ജംഷി ചീരാൽ, റിയാസ് പഴൂർ (സെക്രട്ടറി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.