റാബിഖ് കെ.എം.സി.സി റിലീഫ് ഫണ്ട് കൈമാറി
text_fieldsറാബിഖ്: കെ.എം.സി.സി റാബിഖ് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ സ്വരൂപിച്ച റിലീഫ് ഫണ്ട് കേരളത്തിലെ വിവിധ സി.എച്ച് സെൻററുകൾക്ക് കൈമാറുന്നത് ആരംഭിച്ചു. കേരളത്തിലെ 11 സി.എച്ച് സെൻററുകൾക്ക് വേണ്ടിയാണ് റാബിഖിലെ പ്രവാസികളിൽ നിന്ന് കെ.എം.സി.സി ഫണ്ട് സമാഹരിച്ചത്.
തുടർച്ചയായ എട്ടാം വർഷമാണ് ഇത്തരത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സി.എച്ച് സെൻററുകൾക്ക് ഫണ്ട് കൈമാറുന്നത്. ഓരോ സി.എച്ച് സെൻററുകൾക്കും 75,000 രൂപ വീതം 8,25,000 രൂപ ഇതിനകം കൈമാറിയാതായി ഭാരവാഹികൾ അറിയിച്ചു. ഇതുമായി സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും ഭാരവാഹികൾ അറിയിച്ചു. ഓൺലൈൻ യോഗത്തിൽ പ്രസിഡൻറ് അനസ് മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സക്കീർ നടുത്തൊടി ഉദ്ഘാടനം ചെയ്തു.
മുസ്തഫ വലിയപറമ്പ്, താഹാദ് മേൽമുറി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ ചേലേമ്പ്ര സ്വാഗതവും സെക്രട്ടറി മൊയ്തുപ്പ മേൽമുറി നന്ദിയും പറഞ്ഞു. ഹംസ ഫൈസി കാളികാവ് പ്രാർഥനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.