കെ.എം.സി.സി പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു
text_fieldsഅബഹ: ‘യുവജന രാഷ്ട്രീയം, സാക്ഷ്യവും സാധ്യതയും’ എന്ന വിഷയത്തിൽ കെ.എം.സി.സി ഖമീസ് മുശൈത്ത് ടൗൺ കമ്മിറ്റി പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു.
ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം അൽജനൂബ് സ്കൂൾ പ്രിൻസിപ്പൽ റിയാസ് മേപ്പയൂർ ഉദ്ഘാടനം ചെയ്തു. അലി.സി പൊന്നാനി അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. വർത്തമാന കാലത്ത് യുവാക്കളിൽ കണ്ടുവരുന്ന അരാഷ്ട്രീയ ബോധം മാറ്റിയെടുക്കാനായി കെ.എം.സി.സിയെ പോലെയുള്ള സംഘടനകൾ പ്രവാസ ലോകത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് വരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നജീബ് തുവ്വൂർ, ബഷീർ മൂന്നിയൂർ, ജലീൽ കാവനൂർ, ഹാഫിസ് നഹ് ല, ഉമ്മർ ചെന്നാരിയിൽ, ഷംസു താജ് എന്നിവർ സംസാരിച്ചു. മിസ്ഫർ മുണ്ടുപറമ്പ് സ്വാഗതവും റഹ്മാൻ മഞ്ചേരി നന്ദിയും പറഞ്ഞു. ഷരീഫ് മോങ്ങം, അഷ്റഫ് പൊന്നാനി, മഹ്റൂഫ് കോഴിക്കോട്, സലിം കൊണ്ടോട്ടി, അസ്ക്കർ ഡി.എച്ച്.എൽ, കബീർ പൊന്നാനി, സുബൈർ പുലാമന്തോൾ, അബു സഅദ് പൂക്കോട്ടൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.