കെ.എം.സി.സി സ്നേഹസംഗമം പ്രചാരണ കൺവെൻഷൻ
text_fieldsജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹസംഗമം വൻ വിജയമാക്കാൻ എ.ആർ നഗർ പഞ്ചായത്ത് മുസ്ലിം ലീഗ്, കെ.എം.സി.സി, മറ്റു പോഷക കമ്മിറ്റികൾ ചേർന്ന് സംഘടിപ്പിച്ച പ്രചാരണ കൺവെൻഷൻ തീരുമാനിച്ചു. കൊളപ്പുറം നഹ സൗധം ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിമൂലം കഷ്ടപ്പെടുന്ന കെ.എം.സി.സി പ്രവർത്തകർക്ക് ജിദ്ദ കെ.എം.സി.സി നൽകുന്ന സ്നേഹസമ്മാനം, സാമൂഹിക സുരക്ഷ പദ്ധതിയിൽ അംഗമായി പ്രവാസം നിർത്തിയവർക്ക് പെൻഷൻ വിതരണം, വിവിധ സി.എച്ച് സെൻററുകൾക്ക് നൽകുന്ന ധനസഹായത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ജിദ്ദ എ.ആർ നഗർ പഞ്ചായത്ത് കെ.എം.സി.സി ട്രഷറർ അസൈൻ ഹാജി ഏറമ്പത്തിൽ അധ്യക്ഷത വഹിച്ചു.
എ.ആർ നഗർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് എ.പി. ഹംസ, ജനറൽ സെക്രട്ടറി ഇസ്മായിൽ പൂങ്ങാടൻ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ കെ.കെ. കുഞ്ഞിമുഹമ്മദ്, സി.പി. മരക്കാർ, ഒ.സി. ഹനീഫ, ഇബ്രാഹിം കുട്ടി കുരിക്കൾ, ജിദ്ദ കെ.എം.സി.സി വൈസ് പ്രസിഡൻറ് വി.പി. മുസ്തഫ, പി.എം.എ. ജലീൽ, അബ്ദുൽറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാവുങ്ങൽ ലിയാഖത്ത്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് യാസർ ഓളക്കൻ, ഡോ. കാവുങ്ങൽ മുഹമ്മദ്, വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അലി അക്ബർ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് കൊണ്ടാണത്ത്, കെ.കെ. സകരിയ, സി.കെ. ജാബിർ, എ.ആർ നഗർ സർവിസ് ബാങ്ക് പ്രസിഡൻറ് എ.പി. അസീസ്, പ്രവാസി ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മൊയ്തീൻ കുട്ടി കേതേരി, അബഹ കെ.എം.സി.സി സെക്രട്ടറി മൻസൂർ മംഗലശ്ശേരി, വാർഡ് അംഗം ജാബിദ് എന്നിവർ സംസാരിച്ചു. പി.ടി. ഹനീഫ സ്വാഗതവും പി.കെ. മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. കെ.പി. ഹംസ ഖിറാഅത്ത് നടത്തി. അഷ്റഫ് കൊതേരി, ഇസ്മായിൽ കാവുങ്ങൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.