Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.എം.സി.സി സ്നേഹ...

കെ.എം.സി.സി സ്നേഹ സാന്ത്വനം പെൻഷൻ പദ്ധതി ഉദ്‌ഘാടനം ചെയ്തു

text_fields
bookmark_border
കെ.എം.സി.സി സ്നേഹ സാന്ത്വനം പെൻഷൻ പദ്ധതി ഉദ്‌ഘാടനം ചെയ്തു
cancel
camera_alt

ജിദ്ദ കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സി ‘സ്നേഹ സാന്ത്വനം’ പെൻഷൻ പദ്ധതി അഞ്ചാം വർഷ ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു

ജിദ്ദ: കെ.എം.സി.സി ജിദ്ദ കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ 'സ്നേഹ സാന്ത്വനം' പെൻഷൻ പദ്ധതിയുടെ അഞ്ചാം വർഷ ഉദ്ഘാടനം പ്രസിഡൻറ്​ കെ.എം. മൂസ ഹാജിയിൽ നിന്നും ഫണ്ട് സ്വീകരിച്ച്​ മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു. നിർധന രോഗികളെ സഹായിക്കുന്ന പെൻഷൻ പദ്ധതി മാതൃകപരമായ ജീവകാരുണ്യ പ്രവർത്തനമാണെന്ന് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.

പാണക്കാട് നടന്ന ചടങ്ങിൽ മുസ്​ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ, കോട്ടക്കൽ മുനിസിപ്പൽ മുസ്​ലിംലീഗ് ജനറൽ സെക്രട്ടറി സാജിദ് മങ്ങാട്ടിൽ, ജിദ്ദ മലപ്പുറം ജില്ല പ്രസിഡൻറ് ഗഫൂർ പട്ടിക്കാട്, കോട്ടക്കൽ മണ്ഡലം ചെയർമാൻ ലത്തീഫ് ചാപ്പനങ്ങാടി, കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ്​ യു.എ. നസീർ, കോട്ടക്കൽ മുനിസിപ്പൽ പ്രവാസി ലീഗ് ജനറൽ സെക്രട്ടറി അഷ്‌റഫ് മേലേതിൽ, ട്രഷറർ അബ്​ദുറഹ്‍മാൻ ഹാജി (കുഞ്ഞിപ്പ), ഷൗക്കത്ത് പൂക്കയിൽ തുടങ്ങിയവർ പങ്കെടുത്തു. നാല് വർഷമായി പെൻഷൻ വിതരണം കുറ്റമറ്റ രീതിയിൽ നിർവഹിക്കുന്ന കല്ലൻ ഇബ്രാഹിം കുട്ടിയെ ചടങ്ങിൽ ആദരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSneha Santhvanam
Next Story