കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി: യാംബുവിൽ കാമ്പയിന് തുടക്കം
text_fieldsയാംബു: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി നടപ്പാക്കിവരുന്ന സാമൂഹിക സുരക്ഷ പദ്ധതി 2023ലെ യാംബുതല കാമ്പയിനിന് തുടക്കമായി. നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം കെ.പി.എ. കരീം താമരശ്ശേരി ഉദ്ഘാടനം ചെയ്തു. റോയൽ കമീഷൻ ഏരിയ കമ്മിറ്റിയംഗം നാരായണൻ കരിക്ക ആദ്യ അംഗത്വം ഏറ്റുവാങ്ങി. 2014ൽ ആരംഭിച്ച സാമൂഹിക സുരക്ഷ പദ്ധതി പത്താം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ അംഗങ്ങളുടെ വിവിധ ചികിത്സക്കും മരണപ്പെട്ട അംഗങ്ങളുടെ ആശ്രിതർക്കുള്ള പദ്ധതി വിഹിതവുമുൾപ്പെടെ ഒരു കോടിയിലേറെ രൂപ യാംബുവിൽ മാത്രം നൽകിയതായി സംഘാടകർ അറിയിച്ചു.
2004 മുതൽ നാലു വർഷം അംഗമായി നാട്ടിലേക്ക് മടങ്ങിയ 60 വയസ്സ് കഴിഞ്ഞ മുതിർന്ന പ്രവാസികൾക്ക് 2,000 രൂപയുടെ പ്രതിമാസ പെൻഷൻ 'ഹദിയത് റഹ്മ' എന്ന പേരിൽ 2023 മാർച്ച് മുതൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ട്രഷറർ കുഞ്ഞുമോൻ കാക്കിയ, നാഷനൽ സെക്രട്ടേറിയറ്റ് അംഗം സമദ് പട്ടണിൽ, അബൂബക്കർ അരിമ്പ്ര, മുസ്തഫ മൊറയൂർ, നാസർ നടുവിൽ, നിയാസ് പുത്തൂർ, അബ്ദുറഹീം കരുവൻതിരുത്തി, ലത്തീഫ് റോയൽ പ്ലാസ, എച്ച്.എം.ആർ നൗഫൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സാമൂഹിക സുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ 0539425085, 0533426610 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.