കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി 10ാം വർഷത്തിലേക്ക്
text_fieldsകാമ്പയിന് കിഴക്കൻ
പ്രവിശ്യയിൽ തുടക്കം
ദമ്മാം: സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റി നടപ്പാക്കിവരുന്ന സാമൂഹിക സുരക്ഷ പദ്ധതി 2023 വർഷത്തെ കിഴക്കൻ പ്രവിശ്യാതല കാമ്പയിന് തുടക്കമായി. റഹീമയിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് മുഹമ്മദ് കുട്ടി കോഡൂർ മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് കെ.പി. ഹുസൈൻ വേങ്ങരക്ക് അപേക്ഷ ഫോറം നൽകി ഉദ്ഘാടനം നിർവഹിച്ചു.
സൗദി കെ.എം.സി.സി ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ ആലിക്കുട്ടി ഒളവട്ടൂർ, സുലൈമാൻ കൂലേരി, മുജീബ് ഉപ്പട, മാലിക്ക് മക്ബൂൽ, പ്രവിശ്യ ഭാരവാഹികളായ സിദ്ദീഖ് പാണ്ടികശാല, റഹ്മാൻ കാര്യാട്, ഖാദർ വാണിയമ്പലം, അമീർ അലി കൊയിലാണ്ടി, അബ്ദുൽ മജീദ് കൊടുവള്ളി, നൗഷാദ് തിരുവനന്തപുരം, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, സിറാജ് ആലുവ, എ.ആർ. സലാം ആലപ്പുഴ, ഒ.പി. ഹബീബ് ബാലുശ്ശേരി, ടി.ടി. കരീം വേങ്ങര, വിവിധ സെൻട്രൽ ജില്ല കമ്മിറ്റി ഭാരവാഹികളായ ഹമീദ് വടകര, ഇക്ബാൽ ആനമങ്ങാട്, സി.പി. ശരീഫ് ചോലമുക്ക്, കെ.പി. സമദ് എ.ആർ നഗർ, അബ്ദുൽ അസീസ് എരുവാട്ടി, ഫൈസൽ കൊടുമ, ഷിബു കവലയിൽ, മുജീബ് കൊളത്തൂർ, ഇസ്മാഈൽ പുള്ളാട്ട്, ഷംസുദ്ദീൻ പള്ളിയാളി, മൻസൂർ കൊല്ലം എന്നിവർ സംബന്ധിച്ചു.
10ാം വർഷത്തിലേക്ക് കടന്ന സാമൂഹിക സുരക്ഷ പദ്ധതിക്കുകീഴിൽ പ്രവാസത്തിനിടെ കോവിഡുകാലത്തടക്കം മരിച്ച മുന്നൂറിലേറെ പേരുടെ ആശ്രിതർക്ക് മരണാനന്തര ആനുകൂല്യവും മാരകരോഗങ്ങൾക്കും അപകടങ്ങൾക്കും ചികിത്സ തേടിയ ആയിരത്തിലേറെ പദ്ധതി അംഗങ്ങൾക്ക് ചികിത്സ സഹായമടക്കം 30 കോടിയിലേറെ രൂപയുടെ ആനുകൂല്യങ്ങളും വിതരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.
2014 മുതൽ നാലുവർഷം അംഗമായി നാട്ടിലേക്ക് മടങ്ങിയ 60 വയസ്സ് കഴിഞ്ഞ മുതിർന്ന പ്രവാസികൾക്ക് 2,000 രൂപയുടെ പ്രതിമാസ പെൻഷൻ ഹദിയത്ത് റഹ്മ എന്ന പേരിൽ 2023 മാർച്ച് മുതൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സുരക്ഷ പദ്ധതിയിൽ പുതുതായി അംഗങ്ങളാകാനും നിലവിലുള്ള അംഗങ്ങൾക്ക് പുതുക്കാനും കെ.എം.സി.സി കേരള ട്രസ്റ്റ് ഓൺലൈൻ പോർട്ടലായ www.mykmcc.org വഴി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവിശ്യയിലെ വിവിധ സെൻട്രൽ കമ്മിറ്റികൾക്ക് കീഴിലെ 60ഓളം ഏരിയ കമ്മിറ്റി കോഓഡിനേറ്റർ മുഖേന ഓഫ്ലൈനായും അംഗമാകാം. പദ്ധതിയുടെ കാമ്പയിൻ ദിനങ്ങളായ ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെയാണ് ഈ സൗകര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.