കെ.എം.സി.സി സൗദി കിഴക്കൻ പ്രവിശ്യ സാമൂഹിക സുരക്ഷ പദ്ധതിക്ക് തുടക്കം
text_fieldsഅൽ ഖഫ്ജി: കെ.എം.സി.സി സൗദി കിഴക്കൻ പ്രവിശ്യ സാമൂഹിക സുരക്ഷ പദ്ധതി 2022ന് തുടക്കമായി.
സൗദി നാഷനൽ കമ്മിറ്റിയുടെ 2022 വർഷത്തേക്കുള്ള സാമൂഹിക സുരക്ഷ പദ്ധതിയുടെ ഫോറം വിതരണോദ്ഘാടനം കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി ജന: ആലിക്കുട്ടി ഒളവട്ടൂർ അൽ കഫ്ജി സെൻട്രൽ കമ്മിറ്റി ജന: സെക്രട്ടറി സലീം പാണമ്പ്രക്ക് നൽകി നിർവഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി മാമുനിസാർ, സിദ്ദീഖ് പാണ്ടികശാല, മജീദ് കൊടുവള്ളി, സിറാജ് ആലുവ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രവാസലോകത്ത് മരണമടയുന്ന പ്രയാസമനുഭവിക്കുന്നവരുടെ കുടുംബത്തിന് ലഭിക്കുന്ന വലിയ ആശ്വാസമായ ഈ പദ്ധതി എട്ടുവർഷം കൊണ്ട് 30 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ വീടുകളിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.