കെ.എം.സി.സി വടംവലി മത്സരം: പോസ്റ്റർ പ്രകാശനം
text_fieldsജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനുവരി 17ന് ജിദ്ദ ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ പോസ്റ്റർ കെ.എം.സി.സി നേതാക്കളുടെയും പ്രവത്തകരുടെയും സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.
കാരിരുമ്പിന്റെ കരുത്തും, നിശ്ചയദാർഢ്യത്തിന്റെ മനസ്സുമായി വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നടക്കമുള്ള ടീമുകൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന മത്സരത്തിന്റെ പോസ്റ്റർ പ്രകാശന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി നേതാക്കളായ സി.കെ. റസാഖ്, നാസർ മച്ചിങ്ങൽ, വി.പി. അബ്ദുറഹ്മാൻ, ഇസ്മാഇൽ മുണ്ടക്കുളം, എ.കെ. ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, അഷ്റഫ് താഴെക്കോട്, ലത്തീഫ് വെള്ളമുണ്ട, ഷൗക്കത്ത് ഒഴുകൂർ, സുബൈർ വട്ടോളി, സാബിൽ മമ്പാട്, സിറാജ് കണ്ണവം, സക്കീർ നാലകത്ത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.